ഹരിതം സൗഹൃദം പദ്ധതി: യൂത്ത്‌ലീഗ് നടീല്‍ ഉത്സവം നടത്തി കൃഷിയിറക്കിയത് രണ്ടര ഏക്കറില്‍

29
കാഞ്ഞിരപ്പുഴ പഞ്ചായത്ത് യൂത്ത് ലീഗ് നടീല്‍ ഉത്സവം മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി മൊയ്തു ഉദ്ഘാടനം ചെയ്യുന്നു

തച്ചമ്പാറ: കൊറോണയുടെ പുതിയ കാലഘട്ടത്തില്‍ യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കാനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നടീല്‍ ഉത്സവം നടത്തി. ‘ആരോഗ്യപരമായ നിലനില്‍പ്പിന് കാര്‍ഷിക സംസ്‌കൃതിയുടെ വീണ്ടെടുപ്പ് ‘ എന്ന പ്രമേയത്തില്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ‘ഹരിതം സൗഹൃദം’ പദ്ധതിയുടെ ഭാഗമായാണ് നടീല്‍ ഉത്സവം നടത്തിയത്. യുവാക്കളെ കൃഷിയിടത്തിലെത്തിച്ച് അന്യം നിന്നു പോകുന്ന കൃഷിയെ സംരക്ഷിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും അതിലൂടെ യുവാക്കളിലെ മാനസിക പിരിമുറുക്കങ്ങള്‍ കുറക്കുകയുമാണ് ലക്ഷ്യം. യൂത്ത്‌ലീഗ് കാഞ്ഞിരപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എം.സി.സിയുമായി സഹകരിച്ച് കല്ലാംകുഴിയിലെ രണ്ടര ഏക്കറോളം വരുന്ന സ്ഥലത്താണ് കൃഷിയിറക്കിയത്. ആദ്യഘട്ടത്തില്‍ കപ്പയും പിന്നീട് ഇടവിളയായി ചേന, വെണ്ട, പച്ചമുളക്, തക്കാളി തുടങ്ങിയവയും കൃഷി ചെയ്യാനാണ് പദ്ധതി. കെ.എം.സി.സി നേതാവായ അബ്ദുള്‍ വഹാബിന്റെ കൃഷിയിടമാണ് ഇതിന് തിരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ശാഖാ തലങ്ങളില്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ യുവാക്കളെ സംഘടിപ്പിച്ചു കാര്‍ഷിക കമ്മിറ്റികള്‍ രൂപീകരിച്ച് നെല്‍കൃഷിയടക്കമുള്ളവ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കും. യൂത്ത്‌ലീഗ് ഹരിതം സൗഹൃതം പദ്ധതിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി മൊയ്തു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മുസ്തഫ താഴത്തേതില്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ അബ്ബാസ് കൊറ്റിയോട്, സി.എം സിദ്ധിഖ്, പടുവില്‍ മുഹമ്മദാലി, സി.ടി അലി, നാസര്‍ തങ്ങള്‍, സിദ്ധിഖ് പരിയാരത്ത്, അബ്ദുള്‍ വഹാബ്, കല്ലടി വീരാന്‍ കുട്ടി, ഹുസൈന്‍ വളവുള്ളി, സുനീര്‍ പാണക്കാടന്‍, ആബിദ് പൊന്നേത്ത്, സലാം കൊറ്റിയോട്, വാര്‍ഡ് മെമ്പര്‍ സാജിത, അബ്ദുല്ലക്കോയ തങ്ങള്‍, ഹംസ പലേക്കോടന്‍, സിദ്ധിഖ് പാണക്കാടന്‍, ഷിഹാബ് തങ്ങള്‍, ജലീല്‍, തുടങ്ങിയവര്‍ സംസാരിച്ചു.