അബുദാബി: ഷോപ്പിംഗ് മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ വാണിജ്യ കേന്ദ്രങ്ങളില്‍ കോവിഡ് – 19 മായി ബന്ധപ്പെട്ടു അധികൃതര്‍ നിര്‍ദ്ദേശിച്ച നിബന്ധനകള്‍ പാ ലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ അബുദാബി സാമ്പത്തിക കാര്യാലയ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടിറങ്ങി ബോധവല്‍ക്കരണം ആരംഭിച്ചു.
അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ്വകുപ്പിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ‘ഞങ്ങള്‍ എല്ലാവരും സന്നദ്ധസേവകര്‍’ എന്ന പേരി ലാണ് പുതിയ ബോധവല്‍ക്കരണം ആരംഭിച്ചിട്ടുള്ളത്.
അബുദാബിയിലെ മാളുകള്‍ ഷോപ്പിംഗ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച പരിശോധനകളില്‍ ചെയര്മാന്, അണ്ടര്‍സെക്രട്ടറി, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ എ ന്നിവരും ഡയറക്ടര്‍മാരും പങ്കെടുത്തു. ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്ന പ്രതിരോധ നടപടികളും നിര്‍ദ്ദേശങ്ങളും സ്ഥാപനങ്ങള്‍ എത്രത്തോളം നടപ്പാക്കുന്നുണ്ടെന്ന് ഇവര്‍ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു.