
ദുബൈ: അല്വര്സാന് ഹിന്ദ് ഹ്യുമാനിറ്റേറിയന്‍ സിറ്റിയിലെ കോവിഡ് 19 ഐസൊലേഷന്‍ സെന്ററിന് നല്കിയ പിന്തുണക്ക് ദുബൈ കെഎംസിസിക്ക് ആദരം. ആസ്റ്റര്‍ ഒരുക്കിയ പരിപാടിയില്‍ ദുബൈ ഹെല്‍ത്ത് അഥോറിറ്റി ഉദ്യോഗസ്ഥന് മുഹമ്മദ് മത്താറില്‍ നിന്ന് ദുബൈ കെഎംസിസിക്കുള്ള ബഹുമതി അല്‍മദീന ഗ്രൂപ് എംഡി അബ്ദുല്ല പൊയില്‍ സ്വീകരിച്ചു. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഗ്രൂപ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷാ മൂപ്പന്, കെഎംസിസി ഉപദേശക സമിതി ചെയര്മാന് ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍, റീജന്‍സി ഗ്രൂപ് എംഡി ഡോ. അന്‍വര്‍ അമീന് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഏറ്റവും മികച്ച വളണ്ടിയര്‍, സേവന പ്രവര്‍ത്തനങ്ങളാണ് ദുബൈ കെഎംസിസി വളണ്ടിയര്‍മാര്‍ അല്‍വര്‍സാനിലെ ഐസൊലേഷന്‍ സെന്ററിനായി കോവിഡ് കാലയളവില്‍ നിര്‍വഹിച്ചത്. സെന്റര്‍ ഫര്‍ണിഷ് ചെയ്തതിന് പുറമെ, രോഗീ പരിചരണവും ഭക്ഷണവും മരുന്നും എത്തിക്കലും മറ്റു സഹായങ്ങളുമടക്കം നൂറിലധികം കെഎംസിസി വളണ്ടിയര്‍മാര്‍ നിത്യേന ഇവിടെ സദാ സജീവമായിരുന്നു. സ്വജീവന്‍ പണയപ്പെടുത്തി ഭയലേശമെന്യേ ഈ മനുഷ്യ സ്നേഹികള്‍ ആത്മാര്‍ത്ഥമായി നിര്‍വഹിച്ച പ്രവര്‍ത്തനങ്ങള്‍ ആഗോളീയമായിത്തന്നെ കെഎംസിസിക്ക് ജനമനസ്സുകളില്‍ വലിയ പിന്തുണയും അംഗീകാരവും നേടിക്കൊടുത്തിരുന്നു. പ്രവാസികള്ക്കാകമാനം കോവിഡ് 19മായി ബന്ധപ്പെട്ട സഹായ പ്രവര്‍ത്തനങ്ങള്‍ റമദാനിലും കെഎംസിസി നിര്‍വഹിച്ചു. അല്‍വര്‍സാനില്‍ കെഎംസിസി വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കോവിഡ് 19നെതിരായ മറ്റു പ്രവര്‍ത്തനങ്ങളിലും സന്നദ്ധ പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായി കെഎംസിസി പ്രവര്‍ത്തകര്‍ നിറഞ്ഞു നില്‍ക്കുകയാണ്. ദുബൈ ഗവണ്മെന്റിന്റെ ആറു അംഗീകൃത ചാരിറ്റി പ്രസ്ഥാനങ്ങളിലൊന്നായും ദുബൈ കെഎംസിസിയെ അധികൃതര്‍ ഉള്‍പ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിലായി പ്രവാസികളെ നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങളിലും ഏറ്റവും മുന്‍പന്തിയില്‍ നിന്നു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും കെഎംസിസിയാണ്.