ആശുപത്രികള്‍ ചൊവ്വാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്

അബുദാബി: അബുദാബിയിലെ ആശുപത്രികള്‍ 23ന് ചൊവ്വാഴ്ച മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനമാരംഭിക്കും. കോവിഡ് – 19 നെത്തുടര്‍ന്ന് വിവിധ വിഭാഗ ങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം അവസാനിപ്പിക്കുന്നതായി ആരോഗ്യവിഭാഗം അറിയിച്ചു.
അടിയന്തിര സര്‍ജറികള്‍, ഔട്ട് പേഷ്യന്റ് സേവനങ്ങള്‍ എന്നിവ സാധാരണ നിലയി ലാകും. എന്നാല്‍ പ്ലാസ്റ്റിക് സര്‍ജറി പോലെയുള്ള അത്യാവശ്യമല്ലാത്ത വിഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ല.