ഇടി വീണ് വീടിന്റെ ഷെഡ്ഡും മീന്‍ വളര്‍ത്തല്‍ കുളവും തകര്‍ന്നു

ഇടി വീണ് തകര്‍ന്ന കണ്ടത്തില്‍ മുസ്തഫയുടെ വീട്

കാഞ്ഞങ്ങാട്: കല്ലൂരാവിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇടിയില്‍ കണ്ടത്തില്‍ മുസ്തഫയുടെ വീടിന്റെ ഷെഡ്ഡും മീന്‍ വളര്‍ത്തുന്ന കുളവും തകര്‍ന്നു എകദേശം പത്തായിരം രൂപ നഷ്ടം കണക്കാക്കുന്നു. തകര്‍ന്ന സ്ഥലം മുസ്‌ലിം ലീഗ് മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് എംഎസ്ഹമീദ് ഹാജി -36 വാര്‍ഡ് സെക്രട്ടറി സ്റ്റാര്‍ അബ്ദുല്‍ റഹിമാന്‍, ജോ സെക്രട്ടറി മുക്കട ഇസ്മായീല്‍, വാര്‍ഡ് കൗണ്‍സിലര്‍ സക്കീന യൂസഫ്, കെഎംസിസി നേതാക്കളായ കെഎച്ച് കരീം, സികെ ഷാഫി, ബിഎം കുഞ്ഞബ്ദുല്ല, മുസമ്മില്‍ കല്ലൂരാവി സന്ദര്‍ശിച്ചു.