ഇടുക്കി സ്വദേശി കോവിഡ് ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു

ജോണ്‍സണ്‍ ജോര്‍ജ്

ഷാര്‍ജ: ഇടുക്കി ഏലപ്പാറ ഹെലിബറിയ ഞാറയ്ക്കല്‍ പരേതനായ ജോര്‍ജ് കുരുവിളയുടെയും ജെസ്സിയുടെയും മകന്‍ ജോണ്‍സണ്‍ ജോര്‍ജ് (37) കോവിഡ് 19 ബാധിച്ച് ഷാര്‍ജ സുലേഖ ആശുപത്രിയില്‍ അന്തരിച്ചു. ദുബൈയിലെ ഹാപഗ് ലോയിഡ് കമ്പനി ജീവനക്കാരനായിരുന്നു. സംസ്‌കാരം പിന്നീട്. മൈലപ്ര തോട്ടാലില്‍ വര്‍ഗീസ് ജോര്‍ജിന്റെ മകള്‍ ജിനുവാണ് ജോണ്‍സന്റെ ഭാര്യ. മക്കള്‍: ഡെന്ന, എഡ്‌ലൈന്‍. സഹോദരി: ഡോ. ജോസ്‌ലിന്‍ സാം (ജര്‍മനി). ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 239 ആയി.