അബുദാബി: ലോകത്തെല്ലായിടുത്തുമെന്ന പോലെ യുഎഇയിലും ഫേസ് മാസ്ക് നിത്യജീവിതത്തിന്റെ ഭാഗമായി മാറി. അതില്ലാതെ പുറത്തിറങ്ങാന്‍ ഇന്ന് ഭയക്കുന്നവരാണ് അധികവും. എന്നാല്‍, ആവശ്യം കഴിഞ്ഞാല്‍ ഉപേക്ഷിക്കുന്ന കാര്യത്തില്‍ പലപ്പോഴും വേണ്ടത്ര ജാഗ്രത പാലിച്ചു കാണുന്നില്ല, പലരും.
എവിടെയെങ്കിലുമൊക്കെ വലിച്ചെറിയുന്ന രീതി ചിലയാളുകളെങ്കിലും തുടരുന്നുണ്ട്. പലേടങ്ങളിലും മാസ്കുകളും കൈയുറകളും അലക്ഷ്യമായി വലിച്ചെറിഞ്ഞതായി കാണുന്നു. ഇനിയും അത് തുടരാനാണ് ഭാവമെങ്കില്‍ പോക്കറ്റില്‍ 1,000 ദിര്‍ഹം കൂടി കരുതിക്കോളൂ. അധികൃതരുടെ മുന്നറിയിപ്പാണിത്. മാത്രമല്ല, ഡ്രൈവിംഗ് ലൈസന്‍സില്‍ ആറു കറുത്ത പുള്ളികളും കിട്ടും.
ഇക്കാര്യത്തില്‍ അബുദാബി പൊലീസ് ശക്തമായ താക്കീതാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. സ്വന്തം ആരോഗ്യം സംരക്ഷിക്കാനായി ഉപയോഗിക്കുന്ന മാസ്കുകള്‍ ഒടുവില്‍ അപരന്റെ ജീവന് അപായത്തിലാക്കാന്‍ മാറരുതെന്ന സന്ദേശമാണ് ഇതിലൂടെ പൊലീസ് മുന്നോട്ടു വെക്കുന്നത്. അതുകൊണ്ട്, മാസ്കുകള്‍ ഇനി വലിച്ചെറിയേണ്ട. കാറ്റില്‍ പാറിപ്പറന്നുപോകാത്ത വിധം മാത്രം ഉപേക്ഷിക്കുക.