ഇരിക്കൂര്‍/ദുബൈ: കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറിലെയും പരിസര പ്രദേശങ്ങളിലെയും ഇസ്‌ലാഹി ആദര്‍ശ ബന്ധമുള്ളവരും അനുഭാവികളും ചേര്‍ന്നുള്ള വാട്‌സാപ്പ് കൂട്ടായ്മ റമദാനിലും ഈദ് ദിനത്തിലും നടത്തിയ കലാ-വൈജ്ഞാനിക പരിപാടികള്‍ വേറിട്ട അനുഭവമായി. ഇരിക്കൂറിലുള്ളവരും സഊദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്ന ഇരിക്കൂര്‍ നിവാസികളും ഒരേസമയം ഓണ്‍ലൈനില്‍ പരിപാടികളില്‍ പങ്കെടുത്തു.
‘നസ്വീഹ റമദാന്‍ മുത്തുകള്‍’ എന്ന പേരില്‍ റമദാനില്‍ കേരളത്തിലെയും ഗള്‍ഫ് മേഖലകളിലെയും പണ്ഡിതന്മാരുടെ ദിനേന പ്രഭാഷണങ്ങളും അതോടനുബന്ധിച്ച് ഡെയ്‌ലി ക്വിസ്സും നടന്നിരുന്നു. ക്വിസ്സില്‍ നദീര്‍.ടി ഒന്നാം സ്ഥാനം നേടി. കെ.എ അബ്ദുല്‍ ഖാദര്‍ രണ്ടാം സ്ഥാനവും സിയാദ് കെ.വി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെ. നിസ്താര്‍ ബെസ്റ്റ് പെര്‍ഫോമറായും തെരഞ്ഞെടുക്കപ്പെട്ടു. കെ.അബ്ദുല്‍ ഗഫൂര്‍ ഹാജി, കെ.എ അബ്ദുന്നാസര്‍, ശിഹാബുദ്ദീന്‍ എ.പി, അബ്ദുല്ലതീഫ് ആര്‍.പി, റിയാസ് സി.സി, നൗഫീര്‍.ടി എന്നിവര്‍ പ്രോല്‍സാഹന സമ്മാനങ്ങള്‍ നേടി.
‘എന്നെ സ്വാധീനിച്ച ഖുര്‍ആന്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ‘അന്നഹ്ദ സ്പീച്ച് ക്രാഫ്റ്റ്’ എന്ന പേരില്‍ ഗ്രൂപ്പംഗങ്ങള്‍ക്കായി നടത്തിയ പ്രസംഗ പരമ്പരയില്‍ അവതരണ മികവിന് ഫൈസല്‍ ഇരിക്കൂര്‍ സ്‌പെഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹനായി. പ്രഭാഷണ പരമ്പരയില്‍ മികവ് പുലര്‍ത്തിയ ഗ്രൂപ്പിലെ യുവ പ്രഭാഷകരായ ഫലാഹുദ്ദീന്‍ അബ്ദുല്‍ സലാം, സഹദ് പി.എം എന്നിവരെ എമര്‍ജിംഗ് സ്പീക്കര്‍മാരായി ആദരിച്ചു. അശ്‌റഫ് മാച്ചേരി, റഊഫ് കിണാക്കൂല്‍ സ്‌പെഷ്യല്‍ അവാര്‍ഡിനും അര്‍ഹരായി. ഇരിക്കൂര്‍ റഹ്മാനിയ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ അസീസ് മാസ്റ്റര്‍, സി.കെ മുനവ്വിര്‍ മാസ്റ്റര്‍, കെ.പി അബു, യു.പി, കെ.വി അബ്ദുല്‍ ഖാദര്‍, ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.ടി നസീര്‍, പി.പി മഹ്മൂദ്, കെ.ശുക്കൂര്‍, ഉനൈസ് മാസ്റ്റര്‍ എന്നിവര്‍ റമദാന്‍ ഡെയ്‌ലി ക്വിസ് വിജയികളെ പ്രഖ്യാപിച്ചു. ഇരിക്കൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആശംസ നേര്‍ന്നു. ഈദ് ദിനത്തില്‍ കുട്ടികള്‍ക്കായി ഒരുക്കിയ ‘ഈദ് നിലാവ് 2020’ കലാമല്‍സരങ്ങളില്‍
വിജയിച്ചവര്‍:
ഖുര്‍ആന്‍ പാരായണം -ഒന്നാം സ്ഥാനം: ഹാദിയ ഹാരിസ്. രണ്ടാം സ്ഥാനം: മുഹമ്മദ് അബ്ദുല്ലത്വീഫ് ആര്‍.പി. മൂന്നാം സ്ഥാനം: മുഹമ്മദ് ശിനാസ്,
നാഫീസ്.സി നൗഫീര്‍, റിഫാ ഫാത്തിമ, അസ്മി മുഹമ്മദ് അസ്‌ലം, മുഹമ്മദ് റബ്ബിഹ്, അസ്‌ലാഹ ഫാത്തിമ, മുഹമ്മദ് ശഹബാസ്, മുഹമ്മദ് ഷിഫിന്‍, ഹസാന്‍ മുജിബ്, ഫാത്തിമ സഹീര്‍ കീത്തടത്ത്, സഹറാ അഷുര്‍, ഹനൂന ഫര്‍ഹ, ഹാദി ഇഖ്ബാല്‍.
ചെറുകഥ -ഫാത്തിമ സഹീര്‍ കീത്തടത്ത്, സിദ്‌റത്തില്‍ മുന്‍തഹ, അസ്‌ലാഹ ഫാത്തിമ, ഫാദിഹ് ഫിറോസ്.
ഇസ്‌ലാമിക ഗാനം -റിഫാ ഫാത്തിമ, സഹറാ അഷുര്‍, അസ്‌ലാഹ ഫാത്തിമ, ഫര്‍ഹാന്‍ ഫിറോസ്.
തക്ബീര്‍ ചൊല്ലല്‍ -റയ്യാന്‍ മുജീബ്, ലാമിയ അസ്‌കര്‍, ഫാദിഹ് ഫിറോസ്.
മൈലാഞ്ചി പ്രദര്‍ശനം -സഹറാ അഷുര്‍, റിഫാ ഫാത്തിമ, ഹാദിയാ ഹാരിസ്, അസ്‌ലാഹ ഫാത്തിമ, ഹെസല്‍ ഹിസ്മ, ഹെമല്‍ അഫ്‌ല, ഹാനി അഫ്‌ല.
സമ്മാനാര്‍ഹരായ എല്ലാവര്‍ക്കും സമ്മാന വിതരണം നടന്നു. സമ്മാന വിതരണ പരിപാടി ഫൈസല്‍ ഇരിക്കൂറിന്റെ ഖിറാഅത്തോടെ ആരംഭിച്ചു. കീത്തടത്ത് ഹുസൈന്‍ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.അബ്ദുല്‍ ഗഫൂര്‍ ഹാജി അധ്യക്ഷനായിരുന്നു. കെ.എ നാസര്‍, അബ്ദുല്‍ സലാം, എ.പി റസാഖ്, പി.അബ്ദുല്‍ ഗഫൂര്‍ ആശംസ നേര്‍ന്നു. വിജയികള്‍ക്കുള്ള മെമെന്റോയും സര്‍ട്ടിഫിക്കറ്റും യുഎഇ ഇരിക്കൂര്‍ ഏരിയ റിലീഫ് കമ്മിറ്റി പ്രസിഡന്റ് കെ.അശ്‌റഫ് ഹാജിയും കുട്ടികള്‍ക്കുള്ള സമ്മാന വിതരണം സഹീര്‍ കീത്തടത്തും നിര്‍വഹിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന പരിപാടി തീര്‍ത്തും അസ്വാദ്യകരമായിരുന്നു. സംഘാടക സമിതി അംഗങ്ങളായ ഫാറൂഖ് ഇരിക്കൂര്‍ പരിപാടി നിയന്ത്രിച്ചു. മുനീര്‍ കൂരന്‍ സ്വാഗതവും മനാഫ് പള്ളി പാത്ത് നന്ദിയും പറഞ്ഞു.