
വളാഞ്ചേരി: ഇരിമ്പിളിയം പഞ്ചായത്തില്‍ ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തില്‍ നിന്നും 15 പേര് രാജിവെച്ചു മുസ്ലിം ലീഗില്‍ ചേര്‍ന്നു. ഇവര്‍ക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു മുന്‍ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും, ജനതാദള്‍ ജില്ലാ കമ്മിറ്റി അംഗവും, കോട്ടക്കല്‍ മണ്ഡലം സെക്രട്ടറിയുമായ പി.എം അബ്ദുറഹ്മാന്, മുന്‍ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നിലവില്‍ ഗ്രാമപഞ്ചായത്ത് മെമ്പറും ജനതാദള്‍ ജില്ലാ വനിതാ കമ്മിറ്റി വൈസ് പ്രസിഡന്റുമായ സി.പി ഉമ്മുകുല്‍സു, ജനതാദള്‍ ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സാജിദ് പനച്ചിക്കല്‍, ബഷീര്‍ എന്‍, ജില്ലാ കമ്മിറ്റി അംഗമായ മുഹമ്മദ് കുട്ടി പുളിക്കല്‍, പ്രവര്‍ത്തകരായ അഷ്റഫലി കെ.പി, റഫീഖ് പുളിയങ്കല്‍, നൗഫല്‍ തോനെതൊടി, മുഹമ്മദലി നീന്ദ്രതൊടി, ഷാഫി കരുവാട്ടില്‍, ഫൈസല്‍ ഉള്ള ടശ്ശേരി, നിഷാദ് പനച്ചിക്കല്‍, സലീം ചോതേടത്ത് പള്ളിയാലില്‍, മൊയ്തീന്‍കുട്ടി കറത്തൊടിയില്‍, ഗഫൂര്‍ പെരിങ്ങാട്ട്തൊടി എന്നിവര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്നും മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി. പ്രഫസര്‍ കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, സലീം കുരുവമ്പലം, പി.കുഞ്ഞാപ്പ ,കെ. മാനുപ്പ മാസ്റ്റര്‍, സലാം ചെമ്മുക്കന്‍, സൈതാലി കുട്ടി ഹാജി പി, വി.ടി അമീര്‍, പി.പി ബാവ ,കെ.എം കുഞ്ഞിപ്പ, റഫീഖ് എം.ടി, യൂസഫലി എം.ടി, ഇസ്മയില്‍ പി, പട്ടാഴി അബ്ദുല്‍ ഗഫൂര്‍, എസ്.എ മൗലവി പങ്കെടുത്തു.