ദോഹ: കടിയങ്ങാട് പാലം സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചു. മാളിക്കണ്ടി മൊയ്തു ഹാജി (68) ആണ് ദോഹ വഖ്റ ഹമദ് ഹോസ്പിറ്റലില്‍ ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക് മരിച്ചത്. ഫെബ്രുവരി 17ന് സന്ദര്‍ശനത്തിനായി ഖത്തറില്‍ എത്തിയതായിരുന്നു. രണ്ടാഴ്ചയിലധികമായി ചികിത്സയിലായിരുന്നു. ഖബറടക്കം ഞായറാഴ്ച 3 മണിയോടെ കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം ഖത്തറില്‍ നടത്തി. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് കടിയങ്ങാട് യൂൂണിറ്റ് പ്രസിഡണ്ടും കടിയങ്ങാട് പാലം സലഫി മസ്ജിദ് മുന്‍ പ്രസിഡന്റുറുമാണ്. ഭാര്യ: ഹലീമ. മക്കള്‍: റുക്സാന, റഹ്മത്ത്, റസീന. മരുമക്കള്‍: ഹമീദ് (ഒമാന്‍), മുഹമ്മദ് (ഖത്തര്‍), മുഹമ്മദ് (ബഹ്റൈന്‍). സഹോദരങ്ങള്‍: ബിയ്യാത്തു, മറിയം, പരേതരായ മമ്മി ഹാജി, അമ്മദ്.