കാഞ്ഞങ്ങാട്: ജൂലൈ ഒമ്പതു മുതല്‍ വീണ്ടും സംസ്ഥാന ട്രോളിംഗ് നിരോധനം ആരംഭിക്കാനിരിക്കെ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്നറിയാതെ കടലിന്റെ മക്കള്‍. സാധാരണ ജൂണ്‍ 14 മുതല്‍ തീരദേശം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ചാകരക്കാലമായി മാറിയുന്നു. എന്നാല്‍ ഇത്തവണ പതിവിന് വിപരീതമായാണ്് കാര്യങ്ങള്‍.
ഇത്തവണ ചെറുമീനുകള്‍ പോലും കാര്യമായി കിട്ടാനില്ലാത്ത അവസ്ഥയാണ്. അതിനിടെ മെയ് 27 മുതല്‍ അറബിക്കടലില്‍ ചുഴലിക്കാറ്റിനു മുന്നോടിയായി ജാഗ്രത നിര്‍ദേശം കാരണം ആരും കടലില്‍ പോയില്ല. ചെറിയ ഇളവു നല്കി ദിവസങ്ങളിലാണു ചുഴലിക്കാറ്റിനു മുന്നോടിയായി ജാഗ്രത നിര്‍ദ്ദേശമുള്ളതിനാല്‍ ദിവസങ്ങളായി മത്സ്യ ബന്ധന യാനങ്ങള്‍ കരയില്‍കയറ്റി വെച്ചിരിക്കുകയാണ്.
കഴിഞ്ഞ രണ്ടു മാസക്കാലമായി ലോക്ക് ഡൗണ്‍ കാരണം ആരും പണിക്ക് പോയില്ല. അതിനു ചെറിയ ഇളവു നല്കി ദിവസങ്ങള്‍ക്കുള്ളിലാണ് ചുഴലക്കാറ്റു മുന്നറിയിപ്പും മത്സ്യതൊഴിലാളികള്‍ക്കു ഇരുട്ടടിയായത.് ജുണ് 14 മുതല്‍ സാധാരണ ട്രോളിംഗ് സമയത്ത് പരമ്പരാഗത മത്സ്യബന്ധന രീതികള്‍ക്ക് നിരോധനം ഇല്ലാത്തതും ഏതു കാലാവസ്ഥയിലും ചെറിയ വള്ളങ്ങള്‍ കടലിലേക്ക് ഇറക്കാന്‍ കഴിയുന്നതുമായിരുന്നു. പരാമ്പരഗത മത്സ്യത്തൊഴിലാളികള്‍ക്ക് ചാകരക്കാലമായി മാറിയിരുന്നത്.
ഇക്കാലയളവില്‍ തീരക്കടലില്‍ നിന്നും വില കൂടിയ മത്സ്യങ്ങളായ ആവോലി, നെയ്മീന്, കൊഞ്ച്, പാര, കണവ എന്നിവ സുലഭമായി ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ ഇത്തരം മത്സ്യങ്ങളെ കടലില്‍ കണികാണാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടാകാത്തതും തൊഴിലാളികള്‍ക്ക് വലിയ ക്ഷീണമാണുണ്ടാക്കിയത്. ഇതിനു ശേഷമാണ് വീണ്ടും ട്രോളിംഗ് നിരോധനം വരാന്‍ പോകുന്നത്. അതിനിടയില്‍ തീരക്കടലിലുണ്ടായ കുഞ്ഞു മത്സ്യങ്ങള്‍ കഴിഞ്ഞ ലോക്ക് ഡൗണ്‍ സമയത്ത് തീരം വിട്ടതും വളരാത്ത കുഞ്ഞു മത്സ്യങ്ങളെ അന്യസംസ്ഥാന ബോട്ടുകള്‍ നിരോധിത വല ഉപയോഗിച്ച് കോരിയെടുക്കുന്നതും മത്സ്യബന്ധനത്തെ നല്ല രീതിയില്‍ ബാധിച്ചിരുന്നു.