കാഞ്ഞങ്ങാട്: കെഎസ്ടിപി റോഡ് പ്രവൃത്തിയുടെ ഭാഗമായി മുഴുവന്‍ വൃക്ഷങ്ങളുടെ ഓര്മയിലൂടെയാണ് ഈ പരിസ്ഥിതി ദിനം കടന്നുപോവുക. കെഎസ്ടിപി റോഡ് പ്രവൃത്തിക്ക് ഇരുവശവുമായി വലിയ വൃക്ഷങ്ങള്‍ കാഞ്ഞങ്ങാടുണ്ടായിരുന്നു. പാത നിര്‍മാണം തുടങ്ങിയതോടെ തണല്‍ മരങ്ങളില്ലാത്ത നഗരമായി കാഞ്ഞങ്ങാട് മാറി. അതിനു ശേഷം ചില പ്രകൃതി സ്നേഹികള്‍ വെച്ചുപിടിപ്പിച്ച വൃക്ഷത്തൈകളാണ് ഇപ്പോഴുള്ളത്.
ഒരു വര്‍ഷത്തിനിടയില്‍ അവയ്ക്ക് വളര്‍ച്ച വന്നിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍ അത് വളര്‍ന്ന് പന്തലിക്കുമെന്ന് കരുതാം. സ്വാതന്ത്ര സമര സേനാനി നിര്യാതനായ കെ മാധവേട്ടന് നഗരസഭ രുപീകരണത്തിന് മുമ്പുണ്ടായിരുന്ന കാഞ്ഞങ്ങാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് കാഞ്ഞങ്ങാട് നഗരത്തിലെ റോഡിനായി സ്ഥലമെടുത്ത് അത് വികസിപ്പിച്ചത്. വലിയ രീതിയില്‍ മാധവേട്ടന്റെ ദീര്‍ഘ വീക്ഷണത്തില്‍ നഗരപാതയ്ക്കായി സ്ഥലമെടുത്തിരുന്നു. റോഡിനരികില്‍ അന്ന് തൊട്ട് നല്ല വൃക്ഷങ്ങളും തണലായി ഉണ്ടായിരുന്നു. അതാണ് കെഎസ്ടിപി റോഡിനായി മുറിച്ച് മാറ്റിയത്.