കണ്ണൂരിന് ആശ്വാസ ദിനം

കണ്ണൂര്‍: കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനിടയില്‍ കണ്ണൂരിന് ഇന്നലെ ആശ്വാസ ദിനം. ജില്ലയില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ആറ് പേര്‍ക്ക് സ്ഥിരീകരിക്കുകയും ആറ് പേര്‍ രോഗമുക്തി നേടുകയും ചെയ്തിരുന്നു. ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 244 ആണ്. എന്നാല്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.
ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും എത്തുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണിത്. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9247 പേരാണ്. ഇവരില്‍ 201 പേര്‍ ആസ്പത്രിയിലും 9046 പേര്‍ വീടുകളിലുമാണ്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ 58 പേരും കണ്ണൂര്‍ ജില്ലാസ്പത്രിയില്‍ 27 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 89 പേരും തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ 27 പേരുമാണ് നിരീക്ഷണത്തിലുള്ളത്.