അഞ്ച് പേര് രോഗമുക്തരായി
കണ്ണൂര്‍: ജില്ലയില്‍ 12 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേര് വിദേശത്ത് നിന്നും ഏഴ് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
കണ്ണൂര്‍ വിമാനത്താവളം വഴി കഴിഞ്ഞ മാസം 20ന് ഖത്തറില്‍ നിന്ന് ഐഎക്സ് 774 വിമാനത്തിലെത്തിയ പാപ്പിനിശ്ശേരി സ്വദേശിയായ 49 കാരി, കരിപ്പൂര്‍ വിമാനത്താവളം വഴി 31ന് ബഹ്റൈനില്‍ നിന്ന് ഐഎക്സ് 1376 വിമാനത്തിലെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശിയായ 63കാരന്, കരിപ്പൂര്‍ വിമാനത്താവളം വഴി 26ന് അബുദാബിയില്‍ നിന്ന് ഐഎക്സ് 1348 വിമാനത്തിലെത്തിയ കുറ്റിയാട്ടൂര്‍ സ്വദേശിയായ 41കാരന്, കണ്ണൂര്‍ വിമാനത്താവളം വഴി 27ന് അബുദാബിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയായ 26കാരി, കണ്ണൂര്‍ വിമാനത്താവളം വഴി 30ന് കുവൈറ്റില്‍ നിന്ന് ഐഎക്സ് 1790 വിമാനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശിയായ 63കാരന് എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.
കണ്ണൂര്‍ വിമാനത്താവളം വഴി 29ന് ഡല്‍ഹിയില്‍ നിന്ന് എഐ 425 വിമാനത്തിലെത്തിയ മാങ്ങാട്ടിടം സ്വദേശിനിയായ 35കാരി, ഉദയഗിരി സ്വദേശികളായ 20കാരന്, 75കാരി എന്നിവരും 25 ന് ചെന്നൈയില്‍ നിന്നെത്തിയ മുണ്ടേരി സ്വദേശികളായ 50കാരന്, 20കാരന്, 26ന് മുംബൈയില്‍ നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശിയായ 55കാരന്, 21ന് രാജധാനി എക്സ്പ്രസില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് വഴി മധ്യ പ്രദേശില്‍ നിന്നെത്തിയ എരുവേശ്ശി സ്വദേശിയായ 21കാരന് എന്നിവരാണ് രോഗബാധിതരായ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 256 ആയി. ഇതില്‍ 141 പേരാണ് നിലവില്‍ രോഗം ഭേദമായി ആസ്പത്രി വിട്ടത്.
ഇവരില്‍ അഞ്ച് പേര് ഇന്നലെയാണ് വീട്ടിലേക്ക് മടങ്ങിയത്. അഞ്ചരക്കണ്ടി കോവിഡ്ചികിത്സാ കേന്ദ്രത്തില്‍ പരിചരണത്തിലായിരുന്ന കുന്നോത്ത്പറമ്പ് സ്വദേശിയായ 61കാരന്, പാനൂര്‍ സ്വദേശികളായ 48കാരി, രണ്ട് വയസുകാരന്, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പന്ന്യന്നൂര്‍ സ്വദേശിനിയായ 27കാരി, ശ്രീകണ്ഠപുരം സ്വദേശിനിയായ 29കാരി എന്നിവരാണ് രോഗം ഭേദമായി ആസ്പത്രി വിട്ടവര്‍.
നിരീക്ഷണത്തില്‍ 9097 പേര്
കോവിഡ് സംശയത്തില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9097 പേര്. ഇവരില്‍ 201 പേര് ആസ്പത്രിയിലും 8896 പേര് വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ 66 പേരും കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 81 പേരും തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ 24 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
പരിശോധിച്ചത് 8586 സാമ്പിള്‍
ഇതുവരെ 8586 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ഫലം ലഭിച്ചത് 7836 എണ്ണത്തിന്റേതാണ്. ഇതില്‍ 7390 എണ്ണം നെഗറ്റീവാണ്. 750 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസറ്റീവ് ആയത് 213 എണ്ണം.
പാനൂരിലെ വിദ്യാലയങ്ങള്‍ കോവിഡ്
കെയര്‍ സെന്ററുകളായി ഏറ്റെടുക്കും
പാനുര്‍: നഗരസഭാ പ്രദേശത്തെ എല്ലാ വിദ്യാലയങ്ങളും കോവിഡ് കെയര്‍ സെന്ററുകളായി ഏറ്റെടുക്കും. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും എത്തുന്ന ആളുകളെ താമസിപ്പിക്കുന്നതിന് പാനൂര്‍ നഗരസഭാ പ്രദേശത്ത് താമസ സൗകര്യമുള്ള കെട്ടിടങ്ങളുടെ അഭാവത്തിലാണ് സ്കൂളുകള്‍ ക്വാറന്റീന് സെന്ററുകളായി തെരഞ്ഞെടുത്തിട്ടുള്ളത്.
സ്കൂള്‍ അഡ്മിഷന്റെ ഭാഗമായി ക്വാറന്റീന് സെന്ററുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കെതിരെ ചിലര്‍ ദുഷ്പ്രചരണം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ നഗരസഭാ പ്രദേശത്തെ അനുയോജ്യമായ എല്ലാ സ്കൂളുകളും ക്വാറന്റീന് സെന്ററുകളായി ഏറ്റെടുക്കുന്നതിനും നിലവിലുള്ള കെയര്‍സെന്റര്‍ ഒഴിവാക്കേണ്ടതില്ലെന്നും ഇന്നലെ ചേര്‍ന്ന നഗരസഭാതല ക്വറന്റീന്‍ സമിതി തീരുമാനിച്ചു. എല്ലാ വാര്‍ഡുകളിലും ഒഴിഞ്ഞ കെട്ടിടങ്ങള്‍ കണ്ടുപിടിക്കുന്നതിന് വാര്‍ഡ് കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി.
നഗരസഭാ ചെയര്‍പേഴ്സണ്‍ ഇകെ സുവര്‍ണ്ണയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ കെവി റംല ടീച്ചര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഇഎ നാസര്‍, ഷമീജ, നഗരസഭാ സെക്രട്ടറി കെജി രവീന്ദ്രന്, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.അനില്‍കുമാര്‍, ഡോ.ജെസ്സി, ഡോ ധന്യ സംസാരിച്ചു.
തലശ്ശേരി മത്സ്യ മാര്ക്കറ്റിനെതിരെയുള്ള
പ്രചരണം അടിസ്ഥാനരഹിതം
തലശ്ശേരി: കോവിഡ് 19മായി ബന്ധപ്പെട്ട് തലശേരി ഹോള്‍സെയില്‍ മത്സ്യ മാര്‍ക്കറ്റിനെതിരെ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ഓള് കേരള ഫിഷ് മര്‍ച്ചന്റ് കമ്മീഷന് അസോസിയേഷന് തലശേരി യൂണിറ്റ് പ്രസിഡന്റ് എംകെ ഉസ്മാനും ജനറല്‍ സെക്രട്ടറി കെ ഹക്കീമും പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും ജാഗ്രതാ നിര്‍ദ്ദേശവും പാലിച്ചാണ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം.
ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് എല്ലാവരെയും കോവിഡ് ടെസ്റ്റിനു വിധേയമാക്കിയിരുന്നു. അതില്‍ ഒരാള്‍ പോലും കോവിഡ് പോസിറ്റീവ് ആയിരുന്നില്ല. പോസിറ്റീവായ രണ്ട് പേരും ധര്‍മ്മടത്തുള്ള മത്സ്യ കച്ചവടക്കാരനുമായി നേരത്തെ ഇടപഴകിയവരായിരുന്നു. അത്കൊണ്ട് തന്നെ മത്സ്യ മാര്‍ക്കറ്റിനെതിരെ നടക്കുന്ന കുപ്രചരണങ്ങള്‍ ആവസാനിപ്പിക്കണമെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചു.