കണ്ണൂര്‍: 7 പേര്‍ കൂടി രോഗബാധിതര്‍; 5 പേര്‍ക്ക് രോഗമുക്തി

10

കണ്ണൂര്‍: ജില്ലയില്‍ ഇന്നലെ ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗികളില്‍ അഞ്ച് പേര്‍ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി. വിദേശത്ത് നിന്നെത്തിയ ആറ് പേര്‍ക്കും ബംഗളൂരുവില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കണ്ണൂര്‍ വിമാനത്താവളം വഴി കഴിഞ്ഞ മാസം 22ന് മസ്‌ക്കറ്റില്‍ നിന്ന് ഐഎക്‌സ് 714 വിമാനത്തിലെത്തിയ വേങ്ങാട് സ്വദേശിയായ രണ്ട് വയസുകാരന്‍, 27ന് അബൂദാബിയില്‍ നിന്ന് ഐഎക്‌സ് 1716 വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശിനിയായ 26കാരി, അന്നേദിവസം തന്നെ ദുബൈയില്‍ നിന്ന് ഐഎക്‌സ് 1746 വിമാനത്തിലെത്തിയ മട്ടന്നൂര്‍ സ്വദേശിയായ 30കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ചാര്‍ട്ടേഡ് വിമാനത്തില്‍ മസ്‌ക്കറ്റില്‍ നിന്ന് ഈമാസം ആറിന് എത്തിയ വേങ്ങാട് സ്വദേശിയായ 55കാരന്‍, ഒമ്പതിനെത്തിയ ഉദയഗിരി സ്വദേശിയായ 44കാരന്‍, കഴിഞ്ഞ മാസം 31ന് ബഹ്‌റൈനില്‍ നിന്ന് ഐഎക്‌സ് 1376 വിമാനത്തിലെത്തിയ കടന്നപ്പള്ളി സ്വദേശിയായ 27കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.
ഒമ്പതിന് ബംഗളൂരുവില്‍ നിന്നെത്തിയ ചെമ്പിലോട് സ്വദേശിയായ 63കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.