
കണ്ണൂര്‍: പഠന സൗകര്യമില്ലാതെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കെഎസ്യു ജില്ലാ കമ്മിറ്റി കണ്ണൂര്‍ ഡിഡിഇ ഓഫീസ് ഉപരോധിച്ചു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ തയ്യാറാവാത്തത് വിദ്യാര്‍ത്ഥികളെ മാനസിക സംഘര്ഷത്തിലാക്കുകയാണെന്നും വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതുള്‍പ്പടെയുള്ള സംഭവങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത കെഎസ്യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു. ഓഫീസിലേക്ക് തള്ളിക്കയറിയ കെഎസ്യു നേതാക്കളെ ടൗണ്‍ എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി നീക്കം ചെയ്തു.
ഫര്ഹാന് മുണ്ടേരി, സിഎച്ച് റിബിന്, നബീല്‍ വളപട്ടണം, അക്ഷയ് ആയിക്കര, അനുദിത്ത് മനോഹരന്, നിവേദ് ചൊവ്വ, അഹദ് വലിയന്നൂര്‍ നേതൃത്വം നല്കി.