തച്ചമ്പാറ: കരിമ്പ ഗ്രാമപഞ്ചായത്തിലെ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളോട് പഞ്ചായത്ത് പ്രസിഡന്റ് കാണിക്കുന്ന അവഗണനക്കും തൊഴില്‍ നിഷേധത്തിനും എതിരെ കരിമ്പ ഗ്രാമപഞ്ചായത്തിന് മുമ്പില്‍ ഐക്യ ജനാധിപത്യ മുന്നണി സമരം സംഘടിപ്പിച്ചു. ആന്റണി മതിപ്പുറം അധ്യക്ഷത വഹിച്ചു. കെ.കെ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. യൂസഫ് പാലക്കല്‍, പി.കെ.എം മുസ്തഫ, ഹെറിന്.വി.ജോസ്, രാജി പഴയകുളം, ഹസീന എന്നിവര്‍ പ്രസംഗിച്ചു. എ.എം മുഹമ്മദ് ഹാരിസ് സ്വാഗതവും ബിജുപ്രേമന് നന്ദിയും പറഞ്ഞു.