കാസര്‍കോട് ഇന്നലെ 2 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: മഹാരാഷ്ട്രയില്‍ നിന്നുംവന്ന രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് 31ന് ബസിനെത്തിയ 49 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ ആറിന് ട്രെയിനില്‍ വന്ന 65 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. കുമ്പള സ്വദേശി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്വാറന്റീനിലും പള്ളിക്കര സ്വദേശി പരിയാരം മെഡിക്കല്‍ കോളജിലുമാണുള്ളത്. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 111 ആയി.
മൂന്നാംഘട്ടത്തില്‍ ഇതുവരെ 160പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 49പേര്‍ ഇതിനകം സുഖം പ്രാപിച്ചു. മൂന്നു നഗരസഭകളിലടക്കം 22 പഞ്ചായത്തുകളില്‍ നിലവില്‍ രോഗികളുണ്ട്. എറ്റവും കൂടുതല്‍ രോഗികള്‍ കുമ്പള പഞ്ചായത്തിലാണ്. കോവിഡ് മുക്തിയായ ജില്ലയില്‍ മെയ് 11നാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

41 വാര്‍ഡുകള്‍
ഹോട്‌സ്‌പോട്ട് പട്ടികയില്‍
നഗരസഭ
കാസര്‍കോട് 9,22,23, 29, 38
നിലേശ്വരം 22
പഞ്ചായത്തുകള്‍:
പൈവളികെ 11
കോടാംബേളൂര്‍ 1
വോര്‍ക്കാടി 1,2
മീഞ്ച 2,7
മംഗല്‍പാടി 2,6,9,11,17,20
മധൂര്‍ 1,7,15,18
ഉദുമ 9, 11
കുമ്പള 3,6,7
ബദിയടുക്ക 2,13,18
പിലിക്കോട് 8
ചെറുവത്തൂര്‍ 3,9,16
പടന്ന 1,3,7
ഈസ്റ്റ് എളേരി 16
ചെമ്മനാട് 17
ചെങ്കള 20
പുല്ലൂര്‍ പെരിയ 1

നിരീക്ഷണത്തിലുള്ളത് 3751 പേര്‍
വീടുകളില്‍ 3340 പേരും ആസ്പത്രികളില്‍ 411 പേരുമുള്‍പ്പെടെ ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളത് 3751 പേരാണ്. 533 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പുതിയതായി 165 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
മാസ്‌ക് ധരിക്കാത്തതിന്
165 പേര്‍ക്കെതിരെ കേസ്
കാസര്‍കോട്: ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 165 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ജില്ലയില്‍ ഇതുവരെ മാസ്‌ക് ധരിക്കാത്തതിന് കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 5334 ആയി.
ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം:
ആറു പേരെ അറസ്റ്റ് ചെയ്തു
കാസര്‍കോട്: നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2602 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3272 പേരെ അറസ്റ്റ് ചെയ്തു. 1121 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം-1, കാസര്‍കോട്-2, ബേഡകം-1, ചന്തേര-1, എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി ആറു പേരെ അറസ്റ്റ് ചെയ്തു. നാല് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.