കാസര്‍കോട്: ജില്ലയില്‍ മൂന്നാംഘട്ടത്തില്‍ കോവിഡ് രോഗികള്‍ ഏറെയും കുമ്പള പഞ്ചായത്ത് പരിധിയില്‍. മെയ് 11 ശേഷം ഇവിടെ 24 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 18പേര് വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. ആകെ 29 കേസുകളാണ് കുമ്പളയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം ഘട്ടംവരെ ചെമ്മനാട് പഞ്ചായത്തിലായിരുന്നു ഏറെയും രോഗികള്‍.
മൂന്നാംഘട്ടത്തില്‍ മഞ്ചേശ്വരം മണ്ഡലം പരിധിയിലാണ് ഏറെയും രോഗികളുള്ളത്. എന്മകജെ പഞ്ചായത്ത് ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും രോഗികളുണ്ട്. നിലവില്‍ കുമ്പളയില്‍ 18, മംഗല്‍പാടിയില്‍ 15, മീഞ്ചയില്‍ 5, പൈവളികെയില്‍ 8, പുത്തിഗെയില്‍ 2, വോര്‍ക്കാടിയില്‍ 2 രോഗികള്‍ ചികിത്സയിലുണ്ട്. രണ്ടാംഘട്ടം വരെ രണ്ട് നഗരസഭകളിലും 15പഞ്ചായത്തുകളിലുമായിരുന്നു കോവിഡ് രോഗികള്‍. എന്നാല്‍ മൂന്നാംഘട്ടത്തില്‍ മൂന്നും നഗരസഭകളിലും 27 പഞ്ചായത്തുകളിലും പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാംഘട്ടംവരെ 178രോഗികളായിരുന്നു. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ 25 ദിവസത്തിനുള്ളില്‍ 137 കേസുകളാണ് ഉണ്ടായത്. ഇതിനകം 35പേരാണ് രോഗമുക്തി നേടിയത്.
ഇന്നലെ ഒരു രോഗി ആറു പേര്‍ക്ക് നെഗറ്റീവ്
മഹാരാഷ്ട്രയില്‍ നിന്ന് ബസ് മാര്‍ഗമെത്തിയ 39 വയസുള്ള പടന്ന സ്വദേശിക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. മെയ് 24നാണ് തലപ്പാടി അതിര്‍ത്തി കടന്നത്. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 103 ആയി.
കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലുള്ള ഒരാള്‍ക്കും ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറു പേര്‍ക്കും രോഗം ഭേദമായി. ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയില്‍ നിന്നെത്തി 28ന് രോഗം സ്ഥിരീകരിച്ച മധുര് സ്വദേശി (38), തമിഴ്നാട്ടില്‍ നിന്നെത്തിയ കോടോംബേളൂര്‍ സ്വദേശി (23), 28, 40 വയസുകളുള്ള മംഗല്പാടി സ്വദേശികള്‍, പൈവളിഗെ സ്വദേശി (37), കുമ്പള സ്വദേശി (54)ക്കും കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഷാര്‍ജയില്‍ നിന്നെത്തി 27ന് പോസിറ്റീവായ ഉദുമ സ്വദേശിനി (38)ക്കും രോഗം ഭേദമായി.’
കോവിഡ് രോഗിയെ വീട്ടിലെത്തിച്ച ഓട്ടോ ഡ്രൈവറെ തിരിച്ചറിഞ്ഞു
കാഞ്ഞങ്ങാട്: വ്യാഴാഴ്ച കോവിഡ് പോസിറ്റീവ്സ്ഥിരീകരിച്ച യുവാവ് കാഞ്ഞങ്ങാട്ടെ ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്നും കോട്ടപ്പുറത്തെ വീട്ടിലേക്ക് വന്ന ഓട്ടോ ഡ്രൈവറെ കണ്ടെത്തി. ഓട്ടോ ഡ്രൈവറെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. മെയ് 19ന് കുവൈറ്റില്‍ നിന്നെത്തിയ നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറം സ്വദേശി (34)വയസുള്ള യുവാവിന് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ മൂന്ന് തവണത്തെ പരിശോധാഫലം നൈറ്റീവായിരുന്നു. ഇതിന് ശേഷം വിട്ടില്‍ ക്വാറന്റൈന് കഴിയാന്‍ ജില്ലാ ആസ്പത്രിയില്‍ നിന്നും ഓട്ടോ പോയിരുന്നു. കഴിഞ്ഞ ദിവസം കോട്ടപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ട് മുതല്‍ വ്യാപകമായ അന്വേഷണത്തിന് ഒടുവില്‍ രാത്രിയോടെയാണ് ഓട്ടോ ഡ്രൈവറെ കണ്ടെത്തിയെന്ന് നീലേശ്വരം ഹൈല്‍ത്ത് സൂപ്പര്‍വൈസര്‍ നന്ദകുമാര്‍ അറിയിച്ചു.
ജനപ്രതിനിധി യോഗം എല്ലാ ആഴ്ചയിലും: മന്ത്രി
കാസര്‍കോട്: കോവിഡ്- 19 പ്രതിരോധ നടപടികള്‍ അവലോകനം ചെയ്യുന്നതിന് എല്ലാ ആഴ്ചയിലും എംപി, എല്‍എംഎല്‍, നഗരസഭ അധ്യക്ഷന്മാര് ഉള്‍പ്പടെയുള്ള ജനപതിനിധികള്‍, കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ യോഗം ചേരും. ബുധാനാഴ്ച രാവിലെ പത്തിനായിരിക്കും യോഗം ചേരുകയെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു.
കോറോണ പ്രതിരോധ പ്രവര്‍ത്തന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടാഴ്ചയില്‍ ഒരിക്കല്‍ റവന്യൂ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരും. സമ്പര്‍ക്കം വഴി രോഗം വ്യാപിക്കുന്നതിന് തടയാന്‍ ശക്തമായ നടപടികള്‍ കൈകൊള്ളും. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി പഞ്ചായത്ത്- മുനിസിപ്പല്‍തല ജാഗ്രതാ സമിതികള്‍, വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ എന്നിവ കൃത്യമായി യോഗം ചേരുന്നതിനും മന്ത്രി നിര്‍ദേശിച്ചു.
എംഎല്‍എമാരായ കെ കുഞ്ഞിരാമന്, എം രാജഗോപാലന്‍, ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബൂ, നഗരാസഭാ അധ്യക്ഷന്മാരായ വിവി രമേശന്, പ്രെഫ. കെപി ജയരാജന്, കാസര്‍കോട് നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം നൈമുന്നീസ, ജില്ലാ പൊലീസ് മേധാവി ഡി ശില്പ, സബ് കലക്ടര്‍ അരുണ്‍ കെ വിജയന്, എഡിഎം എന്‍ ദേവിദാസ്, കാസര്‍കോട് ആര്‍ഡിഒ ടിആര്‍ അഹമ്മദ് കബീര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന് തുടങ്ങിയവര്‍ സംബന്ധിച്ചു.