വഴിയോര കച്ചവട തൊഴിലാളികള്‍ക്ക് എസ്ടിയു ധനസഹായം നല്‍കി

കാസര്‍കോട്ടെ വഴിയോര കച്ചവടക്കാര്‍ക്ക് എസ്ടിയുവിന്റെ ധനസഹായം ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി നല്‍കുന്നു

കാസര്‍കോട്: കോവിഡും ലോക്ഡൗണും കാരണം പ്രതിസന്ധിയിലായ കാസര്‍കോട് നഗരത്തിലെ നൂറോളം വഴിയോര കച്ചവടക്കാര്‍ക്ക് വഴിയോര കച്ചവട ഫെഡറേഷന്‍ (എസ്ടിയു) യൂണിറ്റ് കമ്മിറ്റി ധനസഹായം നല്‍കി.പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. എസ്ടിയു ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ മുഹമ്മദ് ബേഡകം, ജില്ലാ സെക്രട്ടറി മുഹമ്മദ് റഫീഖ്, മുഹമ്മദ് ചെമ്മനാട്, മുരുഗേഷ് പ്രസംഗിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും ചന്ദ്രിക ഡയറക്ടറുമായ മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ഫെഡറേഷന്റെ മെമ്പര്‍ഷിപ്പ് പൂര്‍ത്തീകരിച്ച് പുതിയ കമ്മിറ്റിക്ക് രൂപംനല്‍കി. അഷ്‌റഫ് എടനീര്‍ (പ്രസി), മുഹമ്മദ് ബേഡകം (വര്‍ക്കിംഗ് പ്രസി), മുരുഗേഷ്, മുഹമ്മദലി ചെമ്മനാട് (വൈസ് പ്രസി), കെഎം മുഹമ്മദ് റഫീഖ് (ജന സെക്ര), ആസിഫ് മഞ്ചേശ്വരം, സത്താര്‍ തളങ്കര (ജോ സെക്ര), മുഹമ്മദ് ചെമ്മനാട് (ട്രഷ).