
കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ അനിയന്ത്രിതമായ സ്വകാര്യവല്‍ക്കരണ -കോര്‍പ്പറേറ്റ് പ്രീണന നയങ്ങള്‍ക്കും, തൊഴില്‍ നിയമങ്ങള്‍ തകര്‍ക്കുന്ന നടപടികള്‍ക്കുമെതിരെ എസ്ടിയു ദേശീയ കമ്മറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ ദിനത്തില്‍ ജില്ലയില്‍ തൊഴിലാളി പ്രതിഷേധമിരമ്പി.
കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും, തൊഴില്‍ കേന്ദ്രങ്ങളിലുമായി കോവിഡ്മാനദണങ്ങള്‍ പാലിച്ച്‌തൊഴിലാളികള്‍ ധര്‍ണ്ണ നടത്തി. ഇന്ത്യയെ വില്‍ക്കരുത്, തൊഴില്‍ നിയമങ്ങള്‍ തകര്‍ക്കരുത്എന്നാവശ്യപ്പെട്ട് ജില്ലയിലെ 200 കേന്ദ്രങ്ങളിലാണ് ധര്‍ണ്ണ നടന്നത്. കാസര്‍കോട് മേഖലയിലെ ചുമട്ട് തൊഴിലാളികള്‍ ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്. വിദ്യാനഗര്‍ ഇന്‍കം ടാക്‌സ് ഓഫീസിന് മുന്നില്‍ മുസ് ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടിഅഹമ്മദലിയും, തളങ്കര പോസ്റ്റ് ഓഫീസിന് മുന്നില്‍ മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ.അബ്ദുല്ലയും കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ എന്‍എനെല്ലിക്കുന്ന് എംഎല്‍എയും , ഉപ്പള പോസ്റ്റ് ഓഫീസിന് മുന്നില്‍എംസിഖമറുദ്ദീന്‍എംഎല്‍എയും വിദ്യാനഗര്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ എസ് ടിയു ജില്ലാ പ്രസിഡന്റ് എഅഹമ്മദ് ഹാജിയും, കാസര്‍കോട് ടൗണില്‍ ജനറല്‍ സെക്രട്ടറിഷറീഫ് കൊടവഞ്ചിയും, അണങ്കൂര്‍ടിവിസ്റ്റേഷന് മുന്നില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമും, മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് മുന്നില്‍ മുംതാസ് സമീറയും, അജാനൂരില്‍ വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് പിപി നസീമയും ധര്‍ണ്ണകള്‍ ഉദ്ഘാടനം ചെയ്തു. മറ്റ് കേന്ദ്രങ്ങളില്‍ മുസ് ലിം ലീഗ്എസ്ടി.യു
ജില്ലാ മണ്ഡലം നേതാക്കള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്ടിയു ജില്ലാ നേതാക്കളായ ബികെഅബ്ദുസമദ്, ശംസുദ്ദീന്‍ ആയിറ്റി, എംഎമക്കാര്‍, കുഞ്ഞാമദ് കല്ലൂരാവി, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളോ, പിഐഎലത്തീഫ്, അബ്ദുല്‍ റഹ് മാന്‍ ബന്തിയോട് ഫെഡറേഷന്‍ സംസ്ഥാന – ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ പീടിക തൊഴിലാളി യൂണിയന്‍ നടത്തിയ ധര്‍ണ മുനിസിപ്പല്‍ ലീഗ് ജനറല്‍ സെക്രട്ടറി സികെ റഹ്്മത്തുള്ള ഉദ്ഘാടനം ചെയ്തു. അസംഘടിത തൊഴിലാളി യൂണിയന്‍ നേതൃത്വത്തില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നില്‍ നടത്തിയ ധര്‍ണ ജാഫര്‍ മൂവരിക്കുണ്ട് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മോട്ടോര്‍ ഫെഡറേഷന്‍ നടത്തിയ പ്രതിഷേധ ദിനം കരീം മുന്നാം മൈല്‍ ഉദ്ഘാടനം ചെയ്തു.
ഉടുമ്പുന്തല പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധം മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി വികെ ബാവ യും തൃക്കരിപ്പൂര്‍ ടൗണില്‍ പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി സത്താര്‍ വടക്കുമ്പാടും ഉദ്ഘാടനം ചെയ്തു.
തയ്യല്‍ തൊഴിലാളി യൂണിയന്‍ തൃക്കരിപ്പൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് ശംസുദ്ദീന്‍ ആയിറ്റി ഉദ്ഘാടനം ചെയ്തു.
തൊഴിലാളികളെ അവഗണിച്ചാല്‍
കേന്ദ്രം വിലയറിയും: സിടി അഹമ്മദലി
വിദ്യാനഗര്‍: തൊഴിലാളി വര്‍ഗത്തെ അവഗണിച്ച്കുത്തകകള്‍ക്ക് വേണ്ടി ഭരിക്കാമെന്ന് കരുതുന്ന കേന്ദ്രസര്‍ക്കാറിന് നിലനില്‍പ്പില്ലെന്നും മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ സര്‍ക്കാറിന് വലിയ വില നല്‍കേണ്ടി വരുമെന്നും മുസ് ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടിഅഹമ്മദലി പ്രസ്താവിച്ചു.കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടു എസ്ടിയു ദേശീയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ്ടിയു) നായന്മാര്‍മൂല യൂണിറ്റ് കമ്മിറ്റി വിദ്യാനഗറിലെ ജില്ലാ ആദായ നികുതി കാര്യാലയത്തിന് മുമ്പില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കുന്ന കേന്ദ്രനയം രാജ്യത്തെ തീറെഴുതിക്കൊടുക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന സമരത്തില്‍ പ്രസിഡന്റ് അബ്ദുസ്സലാം പാണലം അധ്യക്ഷത വഹിച്ചു.പിഐഎ ലത്തീഫ്, പിഎംസുബൈര്‍, അബ്ദുല്‍ അമീര്‍ പ്രസംഗിച്ചു.

