കാറില്‍ തട്ടിക്കൊണ്ടുപോയി കവര്‍ച്ച: 3 പേരെ റിമാന്റ് ചെയ്തു

20
പ്രതികളെ റിമാന്റ് ചെയ്തപ്പോള്‍

മണ്ണാര്‍ക്കാട്: കാറില്‍ തട്ടിക്കൊണ്ടുപോയി പത്ത് ലക്ഷം രൂപ കവര്‍ന്ന കേസില്‍ പിടിയിലായ മൂന്ന് പേരെയും റിമാന്റ് ചെയ്തു. മെയ് 28ന് ഉച്ചക്ക് രണ്ടരക്ക് എടത്തനാട്ടുകരയിലാണ് സംഭവം. പൊലീസ് പിടികൂടിയ മലപ്പുറം മേലാറ്റൂര്‍ മൂനാടി സ്വദേശി രാജേഷ് എന്ന രാജു (28), തിരുവാഴാംകുന്ന് അമ്പലപ്പാറ സ്വദേശി മഹേഷ് (30), എടത്തനാട്ടുകര കാപ്പ്പറമ്പ് സ്വദേശി ഷാഹുല്‍ ഹമീദ് എന്ന കുഞ്ഞാണി (28) എന്നിവരെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തത്. പഴയ സ്വര്‍ണ്ണ വില്‍പ്പനയുമായി ബന്ധപ്പെട്ട് പത്ത് ലക്ഷം രൂപയുമായി എടത്തനാട്ടുകരയില്‍ കാറുമായി എത്തിയ കോഴിക്കോട് സ്വദേശി നാസറിനെ അതേ കാറില്‍ പാലക്കാട്ടെ സ്വദേശിയുടെ ആളുകളുകള്‍ തട്ടിക്കൊണ്ടുപോകുകയും, ദ്രോഹോപദ്രവം ഏല്‍പ്പിച്ച് രാത്രി ഏഴരയോടെ മോചിപ്പിക്കുകയുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ…. പരാതിക്കാരനും കോഴിക്കോട് സ്വദേശിയുമായ നാസര്‍ എന്നയാള്‍ പാലക്കാട് സ്വദേശിയായ ഒരാളില്‍ നിന്നും 49ലക്ഷം രൂപക്ക് ഒരുകിലോ സ്വര്‍ണം കച്ചവടം ഉറപ്പിച്ചതിനനുസരിച്ച് പത്ത് ലക്ഷം രൂപ അഡ്വാന്‍സ് ആവശ്യപ്പെട്ടു. മുന്‍കൂട്ടി നിശ്ചയിച്ചതുപ്രകാരം മെയ് 28 ന് ഉച്ചക്ക് രണ്ടരക്ക് പത്ത് ലക്ഷം രൂപയുമായി എടത്തനാട്ടുകരയില്‍ കാറുമായി എത്തിയ നാസറിനെ അതേകാറില്‍ പാലക്കാട് സ്വദേശിയുടെ ആളുകളുകള്‍ തട്ടിക്കൊണ്ടുപോകുകയും, ദേഹോപദ്രവം ഏല്‍പ്പിച്ച് രാത്രി ഏഴരയോടെ മോചിപ്പിക്കുകയുമായിരുന്നു. പഴയ സ്വര്‍ണ്ണം വില്‍ക്കുന്നതിന് സഹായിക്കുന്ന ബ്രോക്കര്‍മാരാണ് കോഴിക്കോട് സ്വദേശിയെ പാലക്കാടുള്ള സൂത്രധാരനുമായി ബന്ധപ്പെടുത്തിയത് എന്നാണ് പറയപ്പെടുന്നത്. അന്വേഷണ സംഘത്തില്‍ നാട്ടുകല്‍ സി.ഐ.ജെ.ടി അനീഷ് ലാല്‍, എസ്.ഐ. അനില്‍ മാത്യു, എ.എസ്.ഐമാരായ ഷരീഫ്, രാമദാസ്, രാകേഷ്,സി.പി.ഒ അന്‍വര്‍ ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.