റസാഖ് ഒരുമനയൂര്‍
അബുദാബി: അബുദാബി കെഎംസിസിയുടെ രണ്ടുവിമാനങ്ങള്‍ നാട്ടിലേക്ക് പറന്നു. കണ്ണൂരിലേക്കും കൊച്ചിയിലേക്കുമാണ് അടിയന്തിരമായി നാട്ടിലെത്തേണ്ടവരുമായി കെഎംസിസിയുടെ വിമാനങ്ങള്‍ പറന്നത്. ഗര്‍ഭിണികള്‍, കൈകുഞ്ഞുങ്ങള്‍, രോഗികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, സന്ദര്‍ശക വിസയിലെത്തിയവര്‍, വിസയുടെ കാലാവധി കഴിഞ്ഞവര്‍ അങ്ങിനെയുള്ളവരാണ് രണ്ടുവിമാനങ്ങളിലും പോയത്.
ഞായറാഴ്ച കൊച്ചിയിലേക്ക് പോയ വിമാനത്തില്‍ 183 പേരുണ്ടായിരുന്നു. 30 ഗര്‍ഭിണി കള്‍ ഉള്‍പ്പെടെ 43 സ്ത്രീകള്‍, 24 കുട്ടികള്‍ എന്നിവരടങ്ങുന്നവരാണ് വിമാനത്തിലുള്ള ത്. ഇവരെ കൂടാതെ രണ്ടുവയസ്സിനുതാഴെയുള്ള 7 കുഞ്ഞുങ്ങളുമുണ്ട്.
പ്രയാസമനുഭവിക്കുന്ന പ്രവാസികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ സ്വയം ഏറ്റെടുത്ത കെഎംസിസി കഷ്ടപ്പാടുകളുടെ കടല്‍താണ്ടിയാണ് ദൗ ത്യം പൂര്‍ത്തീകരിക്കുന്നത്. ഓരോ വിമാനവും പറന്നുയരുമ്പോള്‍ അതിനുപിന്നില്‍ അനുഭവിക്കുന്ന പേറ്റുനോവ് ചെറുതല്ല.
ഒന്നിനുപിറകെ മറ്റൊന്നായി കടന്നുവരുന്ന സാങ്കേതിക തടസ്സങ്ങളും പ്രയാസങ്ങളും തരണം ചെയ്താണ് കെഎംസിസിയുടെ ഓരോ വിമാനങ്ങളും പറന്നുയരുന്നത്. കേവലം വിമാന സൗകര്യമൊരുക്കുകയെന്നതില്‍ ഒതുങ്ങുന്നതല്ല കെഎംസിസിയുടെ സേവനമെ ന്നതും ശ്രദ്ധേയമാണ്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ യാത്രക്കാരുടെ ക്ഷേമം തിരക്കി കെഎംസിസി നേതാക്കളുടെ കോളുകളും മാനസിക അകമ്പടിയും ഇവരോടൊപ്പമുണ്ട്. ഒപ്പം മനംനിറഞ്ഞ പ്രാര്‍ത്ഥനയും.
കഠിനപ്രയത്‌നത്തിലൂടെ ഓരോവിമാനവും പറന്നുയര്‍ന്നു ഭാരവാഹികളും അണിയ റ പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ നിന്നും മടങ്ങുന്നത് നേരെ വിശ്രമത്തിലേക്കല്ല. മറിച്ചു, അടുത്ത വിമാനത്തില്‍ പോകാനുള്ളവരുടെ പട്ടികയുടെ സൂക്ഷ്മ പരിശോധ നയും അനുബന്ധ നടപടികളും പൂര്‍ത്തിയാക്കുന്നതിനും വിളിച്ചു യാത്രക്ക് സജ്ജമാക്കാനുമുള്ള തിരക്കിലേക്കാണ്. അനുസ്യൂതം തുടരുന്ന ഈ പ്രകൃയ ഇനിയും ആഴ്ചകള്‍ ഒരുപക്ഷെ മാസങ്ങളും നീണ്ടുനില്‍ക്കും.
പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ്കുഞ്ഞി എന്നിവരുടെ നേതൃത്വത്തില്‍ അസീസ് കാളിയാടന്‍, ഇടി മുഹമ്മദ് സുനീര്‍, കെകെ അഷറഫ്, എ സഫീഷ്, മുഹമ്മദ് ആലം വിപി, റഷീദലി മമ്പാട്, സി സമീര്‍, ബഷീര്‍ അ ഹമ്മദ്, അബ്ദുല്ല കാക്കുനി, ഷാനവാസ് പുളിക്കല്‍, സാബിര്‍ മുഹമ്മദ്, മജീദ് അണ്ണാ ന്തൊടി, ഹംസ ഹാജിമാറാക്കര, റഷീദ് പട്ടാമ്പി, റെയിന്‍ബോ ബഷീര്‍
എന്നിവര്‍ റജിസ്‌ട്രേഷന്‍ മുതല്‍ വിമാന ത്താവളത്തില്‍ നിന്നും കണ്ണകലുന്നതുവരെ യാത്രക്കാരെ അനുഗമിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
മാത്രമല്ല കേരളത്തില്‍ ഇറങ്ങി വീടെത്തുംവരെ കെഎംസിസി ക്ഷേമാന്വേഷണവുമാ യി ഇവരോടൊപ്പമുണ്ട്. 18ന് രണ്ടുവിമാനങ്ങള്‍ കോഴിക്കോട്ടേക്ക് അയക്കുന്നതിനുള്ള തയാറെടുപ്പിലാണ്.