
ദുബൈ: നാട്ടില്‍ നിന്നും യുഎഇയിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുക, യുഎഇയില്‍ നിന്നും നീറ്റ് പരീക്ഷക്കിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫോറീന്‍ സെന്ററുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുഎഇ കെഎംസിസി നേതാക്കള്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലുമായി കൂടിക്കാഴ്ച നടത്തി. യുഎഇ കെഎംസിസി ഉപദേശക സമിതി ചെയര്മാന് എ.പി ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍, പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്, ജന.സെക്രട്ടറി നിസാര്‍ തളങ്കര, പി.കെ അന്‍വര്‍ നഹ എന്നിവരാണ് സിജിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
കോവിഡ് പ്രതിസന്ധിയില്‍ യുഎഇയിലകപ്പെട്ടവരെ നാട്ടിലെത്തിക്കുന്ന ദൗത്യം ഏറെക്കുറെ വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ തുടര്ന്നാവശ്യമായ നടപടി നാട്ടിലകപ്പെട്ട പ്രവാസികളെ യുഎഇയില്‍ എത്തിക്കാനുള്ള യാത്രാ സൗകര്യം ഒരുക്കുകയാണ്. ഇതിനായി വന്ദേ ഭാരത് മിഷന് സമാനമായ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഇന്ത്യാ ഗവണ്മെന്റ് ആരംഭിക്കുകയോ അതിനുള്ള അനുമതി സാമൂഹിക കൂട്ടായ്മകള്‍ക്ക് നല്‍കുകയോ വേണം. നാട്ടില്‍ നിന്നും തിരികെ വരാനായി അവസരം കാത്തു കഴിയുന്ന അനേകായിരം ജീവനക്കാരും സംരംഭകരും കച്ചവടക്കാരുമുണ്ട്. ഇവരുടെ അവസ്ഥ പരിഗണിച്ച് കോണ്‍സുലേറ്റ് ഇന്ത്യാ ഗവണ്മെന്റ് മുമ്പാകെ സമ്മര്‍ദം ചെലുത്തണമെന്നാണ് കെഎംസിസി നേതാക്കള്‍ കോണ്‍സുല്‍ ജനറലിനെ ധരിപ്പിച്ചത്.
യുഎഇയില്‍ നിന്നും നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന അനിശ്ചിതത്വത്തെ കുറിച്ചും കെഎംസിസി നേതാക്കള്‍ സിജിയുമായി ആശയ വിനിമയം നടത്തി. നീറ്റ് പരീക്ഷ എഴുതാന്‍ അവസരമൊരുക്കുന്ന സെന്റര്‍ യുഎഇയില്‍ ആരംഭിക്കുകയോ, അല്ലെങ്കില്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് നാട്ടിലെത്തി പരീക്ഷക്കിരിക്കാന്‍ അവസരമൊരുക്കുകയോ വേണം. വിദേശത്ത് നിന്നും ഏഴായിരത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ പ്ളസ് ടു പരീക്ഷ എഴുതുന്നു. അവരില്‍ ആയിരത്തോളം പേര് നീറ്റ് പരീക്ഷക്ക് തയാറെടുത്തവരാണ്.
ഒന്നുകില്‍ ഇവിടെ സെന്റര്‍ തുടങ്ങുകയോ, അല്ലെങ്കില്‍ നാട്ടില്‍ പ്രത്യേക കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കുകയോ വേണം. ക്വാറന്റീന് കാലാവധിയില്ലാതെ വിദ്യാര്‍ത്ഥികള്‍ക്കും അനുഗമിക്കുന്നവര്‍ക്കും നാട്ടിലേക്ക് യാത്ര ചെയ്യാനും തിരിച്ചെത്താനും അവസരമുണ്ടാക്കുകയും വേണം. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന അനിശ്ചിതത്വവും പ്രയാസങ്ങളും കോണ്‍സുല്‍ ജനറലിനെ ധരിപ്പിച്ചതായും അദ്ദേഹം നിവേദനങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ചതായും പ്രശ്നങ്ങളില്‍ ഔദ്യോഗിക പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കെഎംസിസി സംഘത്തെ നയിച്ച നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന് അറിയിച്ചു.
അതിനിടെ, യുഎഇയിലെ സേവനം പൂര്‍ത്തിയാക്കി ഇന്ത്യയിലെ വിദേശ കാര്യ സര്‍വീസിലേക്ക് തിരികെ പോകുന്ന കോണ്‍സുല്‍ ജനറല്‍ വിപുലിന് ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീനും പുത്തൂര്‍ റഹ്മാനും ചേര്‍ന്ന് യുഎഇ കെഎംസിസിയുടെ ഉപഹാരം സമ്മാനിച്ചു.
