റാസല്‍ഖൈമ: കെഎംസിസി ചാര്‍ട്ടേര്‍ഡ് വിമാനം ചൊവ്വാഴ്ചയായിരുന്നു പോകേണ്ടിയിരുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിയപ്പോള്‍ യാത്രക്കാര്‍ക്ക് എല്ലാവിധ സൗകര്യവും ഒരുക്കി റാസല്‍ഖൈമ കെഎംസിസിയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. ഉച്ചക്കെത്തിയ യാത്രക്കാര്‍ക്ക് ഭക്ഷണവും
മധുര പാനീയങ്ങള്‍, കേക്ക്, പഴം അടങ്ങിയ കിറ്റുകളും നല്കി. യാത്ര മുടങ്ങിയപ്പോള്‍ വിഷമിച്ചവര്ക്കൊപ്പം നിന്ന് തങ്ങള്‍ കൂടെയുണ്ടെന്ന ആത്മവിശ്വാസം പകര്‍ന്നാണ് കെഎംസിസി വളണ്ടിയര്‍ വിംഗ് പ്രവര്‍ത്തിച്ചത്.
ഓരോ യാത്രക്കാരെയും റാക് കെഎംസിസിയുടെയും ഷാര്‍ജ കെഎംസിസിയുടെയും നേതാക്കളും പ്രവര്‍ത്തകരും എയര്‍പോര്‍ട്ടില്‍ ഊഷ്മളമായി വരവേറ്റു. കെഎംസിസിയുടെ ഈ സന്നദ്ധ ഭടന്മാര്ക്ക് അളവറ്റ നന്ദി അറിയിക്കുന്നതായി ഫൈസല്‍ മാങ്ങാട്, ഇര്‍ഷാദ് ഇരിക്കൂര്‍ എന്നിവര്‍ പറഞ്ഞു. യുഎഇ കെഎംസിസി സെക്രട്ടറി പി.കെ.എ കരീം, ഷാര്‍ജ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര, ജന.സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ാദര്‍ ചക്കനാത്ത്, ട്രഷറര്‍ സൈദ് മുഹമ്മദ്, റാക് കെഎംസിസി പ്രസിഡന്റ് ബഷീര്‍ കുഞ്ഞു, ജന.സെക്രട്ടറി സൈദലവി തായാട്ട്, ട്രഷറര്‍ താജുദ്ദീന് മര്‍ഹബ, ദുബൈ കെഎംസിസി മുന്‍ പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, സയ്യിദ് അഷ്റഫ് തങ്ങള്‍,
റാക് കെഎംസിസി വനിതാ വിംഗ് പ്രസിഡന്റ് ജുമാന കരീം, സെക്രട്ടറി സൗദ അയ്യൂബ് നേതൃത്വം നല്കി.