വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കണം: കൊളത്തൂര്‍ എന്‍ആര്‍ഐ ഫോറം

റാസല്‍ഖൈമ: കോവിഡ് 19 ബാധിച്ച് വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്ന് കൊളത്തൂര്‍ എന്‍ആര്‍ഐ ഫോറം കേരള സര്‍ക്കാറിനോട് അവശ്യപ്പെട്ടു. എല്ലാ പ്രവാസി സംഘടനകളും കേരളത്തിലെ രാഷ്ര്ട്രീയ-മത-സാമൂഹിക സംഘടനകളും അടിയന്തിരമായി ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും പ്രസിഡണ്ട് അബ്ബാസ് വടക്കേതിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. എല്ലാം നഷ്ടപ്പെട്ട് പ്രതീക്ഷകള്‍ അസ്തമിച്ച് ജീവിതം വഴിമുട്ടിയ ആ ഹതഭാഗ്യരായ മലയാളി പ്രവാസികളുടെ കുടുംബങ്ങളുടെ രക്ഷക്ക് കേരള സര്‍ക്കാര്‍ ഉടന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും സംഘടന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ സഹായധനം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. ദുബൈയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി നിസാര്‍ കോഴിത്തൊടി സ്വാഗതവും ട്രഷറര്‍ നൂറുദ്ദീന്‍ കളത്തുംപടിക്കല്‍ നന്ദിയും പറഞ്ഞു.