ദുബൈ: കൊല്ലം ആശ്രാമം സ്വദേശി അഭിലാഷ് തുളസീധരന്‍ (34)
ജബല്‍ അലിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. മക് ഡെര്‍മോട്ട് ദുബൈ എന്ന കമ്പനിയില്‍ 13 വര്‍ഷമായി സ്കഫോള്‍ഡിംഗ് ഇന്‍സ്പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: ദിവ്യ. നാലു വയസുള്ള ഒരു മകനുണ്ട്. കോവിഡ് 19 ടെസ്റ്റ് റിസള്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ഫലം നെഗറ്റീവാണെങ്കില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.