സാമൂഹിക അകലമില്ല
കാഞ്ഞങ്ങാട്: സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിയതോടെ കെഎസ്ആര്‍ടിസി ബസില്‍ തിരക്കേറുന്നു. സാമൂഹിക അകലം മറന്നാണ് യാത്രക്കാര്‍ തളളിക്കയറുന്നത്. ടൗണ്‍ ടു ടൗണ്‍, ലിമിറ്റഡ് ബസുകളില്‍ സീറ്റുകളില്‍ മാത്രം യാത്രക്കാരെ കയറ്റി കണ്ടക്ടര്‍മാര്‍ സാമുഹിക അകലം പാലിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മറ്റു ലോക്കല്‍ ബസുകളില്‍ സ്ഥിതി നിയന്ത്രണാതിതമാകുന്നു. വിരലിലെണ്ണാവുന്ന ബസുകള്‍ റൂട്ടിലോടുന്ന ഇടങ്ങളില്‍ യാത്രക്കാരെ കുത്തി നിറച്ചാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്. കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി ഡിപ്പോ തയാറാണെങ്കിലും ബസുകളുടെ കുറവും കൂടുതല്‍ ഷെഡ്യൂള്‍ അനുവദിക്കാത്തതും യാത്രക്കാരെ കുത്തിനിറയ്ക്കാനിടയാക്കുന്നു.