കാഞ്ഞങ്ങാട്: കാലവര്‍ഷം തുടങ്ങുമ്പോഴേക്കും കെഎസ്ടിപി റോഡില്‍ വെള്ളക്കെട്ടും രൂക്ഷമായി. നോര്‍ത്ത് കോട്ടച്ചേരിയിലെ വെള്ളക്കെട്ട് വര്‍ഷങ്ങളായി മഴക്കാലകളില് ഇതുവഴി പോകുന്ന വാഹനയാത്രക്കാര്‍ക്കും സമീപത്തെ കച്ചവടക്കാര്‍ക്കും പതിവ് കാഴ്ചയാണ്. കെഎസ്ടിപി റോഡ് പൂര്ത്തിയായിലെങ്കിലും ഇതിനുമാറ്റം പ്രതീക്ഷിച്ച ഇവര്‍ക്ക് തെറ്റി. ആവശ്യത്തിന് ഒഴുവുചാല് നിര്‍മിക്കാതെയാണ് പലയിടങ്ങളിലും റോഡു പണി പൂര്‍ത്തിയാക്കിയത്. കാഞ്ഞങ്ങാട്ട് ടൗണില്‍ പല ഭാഗത്തായി വെള്ളക്കെട്ട് രൂപപ്പെടാന്‍ തുടങ്ങി. പുതിയകോട്ട ഹെഡ് പോസ്റ്റാഫിസിന് സമീപം വന്‍ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്.