വ്യാജ രേഖ ചമച്ചാണ് ഇയാള്‍ കുറ്റിപ്പുറം
ചെമ്പിക്കലില്‍ താമസിച്ചുവന്നത്
കുറ്റിപ്പുറം: അനധികൃത കുടിയേറ്റക്കാരനായ ബാംഗ്ലദേശ് സ്വദേശിയെ അറസ്റ്റ് ചെയ്തു. തിരുന്നാവായ ഒലിയ ഗാര്മെന്റ്സില് ജോലി ചെയ്യുകയായിരുന്ന സൈയ്ദുല് ഇസ്ലാം മുന്ന ( 27) നെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.വെസ്റ്റ് ബാംഗാള്‍ സ്വദേശിയായ മുന്ന ഖാന് എന്ന പേരില്‍ വ്യാജ രേഖ ചമച്ച് താമസിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.2013 ലാണ് ഇയാള്‍ പാസ്പോര്‍ട്ടില്ലാതെ ഷാക്കിറ അതിര്‍ത്തി വഴി ബാംഗ്ലൂരില്‍ അത്തിബല്ലെ എന്ന സ്ഥലത്ത് ഗാര്‍മെന്റസില്‍ എത്തി. പിന്നീട് തിരിപ്പുരിലും, മലപ്പുറം മുണ്ടുപറമ്പിലും ഗാര്‍മെന്റസില്‍ ജോലി ചെയ്തു.തിരുപ്പൂരില്‍ വെച്ചാണ് പശ്ചിമ ബംഗാള്‍ അഡ്രസില്‍ 1500 രൂപക്ക് വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് തിരുന്നാവായ ഒലിയ ഗാര്മെന്റ്സില് ജോലിക്ക് കയറിയത്.2020 ജനുവരി കല്യാണം കഴിക്കാന്‍ ബംഗ്ലാദേശില്‍ പോയി ഫെബ്രുവരി 24ന് തിരിച്ചെത്തിയ ഇയാള്‍ ചെമ്പിക്കലില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് വരികയായിരുന്നു.