മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ കുവൈത്ത് കെഎംസിസി അനുശോചിച്ചു

24

കുവൈത്ത് സിറ്റി: മുസ്‌ലിം ലീഗ് നേതാവും ചന്ദ്രികയുടെ ജീവനാഡിയും ഉത്തര മലബാറിലെ സാമൂഹിക-സാംസ്‌കാരിക-വ്യാവസായിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്തും ജന.സെക്രട്ടറി റസാഖ് പേരാമ്പ്രയും അനുശോചിച്ചു. സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും തണല്‍ മരമായിരുന്നു മെട്രോ മുഹമ്മദ് ഹാജിയെന്നും ജാതിയോ മതമോ നോക്കാതെ ആലംബഹീനര്‍ക്കും അശരണര്‍ക്കും ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റെതെന്നും നേതാക്കള്‍ അനുശോചിച്ചു. നാട്യങ്ങളില്ലാത്ത പച്ച മനുഷ്യന്‍ വിട പറയുമ്പോള്‍ കുവൈത്തിലെ കെഎംസസിക്ക് അത് നികാത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കാരുണ്യ ഹസ്തം പലവുരു കുവൈത്ത് കെഎംസിസിയെ തേടിയെത്തിയതും 2019ല്‍ കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തതും ‘ഇ.അഹമ്മദ് എക്‌സലന്‍സി അവാര്‍ഡ് ഫോര്‍ ഇന്‍ഡോ അറബ് ഫ്രന്റ്ഷിപ്’ ഏറ്റുവാങ്ങിയതും നേതാക്കള്‍ അനുസ്മരിച്ചു.