കുവൈത്ത് കെഎംസിസി അംഗം പി.കെ അബ്ദുല്‍ റസാഖ് നിര്യാതനായി

221
അബ്ദുല്‍ റസാഖ്

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി അംഗം കുന്നംകുളം അക്കിക്കാവ് വില്ലന്നൂര്‍ സ്വദേശി പി.കെ അബ്ദുല്‍ റസാഖ് (60) കോവിഡ് 19 ബാധിച്ച് നിര്യാതനായി. പരേതനായ പുളിക്കര വളപ്പില്‍ കുഞ്ഞിമുഹമ്മദിന്റെയും ആയിശുമ്മയുടെയും മകനാണ്. കുവൈത്ത് കെഎംസിസി തൃശൂര്‍ ജില്ലാ ജന.സെക്രട്ടറി പി.കെ അബ്ദുല്ലത്തീഫിന്റെ ജ്യേഷ്ഠനാണ്. കോവിഡ് ബാധിച്ച് അദാന്‍ ആശുപത്രി ഐസിയുവിലായിരുന്നു. ശേഷം മിശ്‌രിഫ് ഐസിയുവിലേക്ക് മാറ്റിയിരുന്നു. 30 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്തു വരുന്നു. കുടുംബം കുവൈത്തിലുണ്ട്. ഭാര്യ: താഹിറ. ഫാസില്‍, ഫൈസല്‍, നൗഫല്‍ മക്കളാണ്. മറ്റു സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ഷമീര്‍, റുഖിയ, ഷമീറ, സക്കീന, ജസീന.
മൃതദേഹം കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം സുലൈബിഖാത്തില്‍ ഖബറടക്കുമെന്ന് കുവൈത്ത് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.