കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കരുത്: ഷറഫുദ്ദീന് കണ്ണേത്ത്
കുവൈത്ത് സിറ്റി: ഒറ്റ ദിവസം രണ്ട് വിമാനങ്ങളയച്ചതിന് ശേഷം കുവൈത്ത് കെഎംസിസിയുടെ മൂന്നാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനം ജൂണ്‍ 17ന് ബുധനാഴ്ച ഉച്ച 2 മണിക്ക് കോഴിക്കോട്ടേക്ക് പറക്കും. കെഎംസിസിയുടെ ആദ്യ വിമാനങ്ങള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ തിങ്കളാഴ്ച 108 ദിനാറിന് കോഴിക്കോട്ടേക്കും 106 ദിനാറിന് കൊച്ചിയിലേക്കുമാണ് സര്‍വീസ് നടത്തിയത്. മുസ്ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപിയുമായി കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന് കണ്ണേത്ത് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചത്.
കെഎംസിസിയെ സംബന്ധിച്ചിടത്തോളം ഗള്‍ഫ് നാടുകളില്‍ യാതനകള്ക്കിരയാവാതെ നമ്മുടെ നാട്ടുകാരെ നാട്ടിലെത്തിക്കാന്‍ സാധ്യമായത് ചെയ്യുകയെന്നത് മാത്രമാണ് ലക്ഷ്യം. ഇരു സര്‍ക്കാറുകളുടെയും തന്ത്രപരമായ നിസ്സംഗ ഭാവം പ്രവാസിയുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും പ്രവാസികള്‍ നാട്ടിലെത്താന്‍ വിദേശ രാജ്യങ്ങളില്‍ കോവിഡ് ടെസ്റ്റ് നര്‍ബന്ധമാക്കിയ പിണറായി സര്‍ക്കാറിന്റെ തീരുമാനം വഞ്ചനയാണെന്നും ഈ വിഷയത്തില്‍ പ്രവാസി സമൂഹം ശക്തമായി പ്രതികരിക്കണമെന്നും ഷറഫുദ്ദീന് കണ്ണേത്ത് പറഞ്ഞു. തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന് കണ്ണേത്തും ജന.സെക്രട്ടറി എം.കെ അബ്ദുല്‍ റസാഖ് പേരാമ്പ്രയും പ്രസ്താവനയില്‍ പറഞ്ഞു.