കുവൈത്ത് എയര്‍വേസ് ചാര്‍ട്ടേഡ് വിമാനം: 327 പേരെ യാത്രയാക്കി കുവൈത്ത് കെഎംസിസി

240

കുവൈത്ത് സിറ്റി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന കുവൈത്ത് കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനം കുവൈത്ത് എയര്‍വേസിന്റെ ബോയിംഗ് 777 വെള്ളിയാഴ്ച രാവിലെ പറന്നുയര്‍ന്നു. ഇതോടെ, കുവൈത്ത് കെഎംസിസി ചാര്‍ട്ടര്‍ ചെയ്തയക്കുന്ന വിമാനങ്ങളുടെ എണ്ണം ആറായി.
രാവിലെ 11 മണിക്ക് 327 യാത്രക്കാരുമായി തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കാണ് യാത്ര തിരിച്ചത്. സംസ്ഥാന സെക്രട്ടറി ടി.ടി ഷംസുവിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഈദ്‌സ് ട്രാവല്‍ മാര്‍ട്ടാണ് ട്രാവല്‍ പാര്‍ട്ണര്‍.
കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്, ജന.സെക്രട്ടറി റസാഖ് പേരാമ്പ്ര, തിരുവനന്തപുരം ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് കോഓര്‍ഡിനേറ്റര്‍ സംസ്ഥാന സെക്രട്ടറി ടി.ടി ഷംസു, വൈസ് പ്രസിഡന്റുമാരായ അസ്‌ലം കുറ്റിക്കാട്ടൂര്‍, ഹാരിസ് വള്ളിയോത്ത്, സെക്രട്ടറി എഞ്ചി.മുഷ്താഖ്, ഹക്കീം തിരുവനന്തപുരം (പ്രസിഡന്റ്, കുവൈത്ത് കെഎംസിസി തിരുവനന്തപുരം ജില്ല), അജ്മല്‍ വേങ്ങര (ഹെല്‍പ് ഡെസ്‌ക് ജനറല്‍ കണ്‍വീനര്‍), ഇല്യാസ് വെന്നിയൂര്‍ (ഐ.ടി വിംഗ് ജനറല്‍ കണ്‍വീനര്‍), അബ്ദുള്ള മാവിലായി, ഷിജാസ്, ഹബീബ് റഹ്മാന്‍ (സൗത്ത് സോണ്‍ പ്രസിഡന്റ്), മുഹമ്മദ് ഇസ്മായില്‍ (സൗത്ത് സോണ്‍ ജന.സെക്രട്ടറി), ഷാജഹാന്‍ (തിരുവനന്തപുരം ജന.സെക്രട്ടറി) ഷുഹൈബ് കണ്ണൂര്‍, മുനീര്‍ അരിയില്‍, നിഷാന്‍ കണ്ണൂര്‍, ഇല്യാസ് വെന്നിയൂര്‍, റിയാസ് ബാബു, മുസ്ഥഫ പരപ്പനങ്ങാടി, അയ്യൂബ്, മറ്റു സ്റ്റേറ്റ് നേതാക്കള്‍ തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ നേതൃത്വം വഹിച്ചു.
അടുത്ത വിമാനം രാത്രി കൊച്ചിയിലേക്ക് പുറപ്പെടുമെന്നും നേതാക്കള്‍ പറഞ്ഞു. അധികാരികളുടെ അനുമതി ലഭിച്ചാല്‍ കൂടുതല്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്താന്‍ കുവൈത്ത് കെഎംസിസി ഒരുക്കമാണെന്നും കുറച്ച് പേരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരമായി അവരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കുവൈത്ത് കെഎംസിസി നേതാക്കള്‍ പറഞ്ഞു.