കുവൈത്ത് സിറ്റി: കൊറോണ വൈറസ് പ്രതിസന്ധി കാരണം പല രാജ്യങ്ങളിലേക്കുമുള്ള വിമാന സര്‍വീസ് ഇപ്പോഴും പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ എല്ലാ തരം സന്ദര്‍ശക വിസയിലും (വാണിജ്യം, ടൂറിസം, കുടുംബം) രാജ്യത്ത് പ്രവേശിച്ച എല്ലാ വിദേശികള്‍ക്കും 14-ാം അനുഛേദ പ്രകാരം ആഗസ്ത് 31 വരെ ഓണ്‍ലൈന്‍ വഴി നീട്ടാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
https://moi.gov.kw/main/ എന്ന ലിങ്ക് വഴി പുതുക്കാം.
നേരത്തെ ആഭ്യന്തര മന്ത്രാലയം തന്നെ സന്ദര്‍ശക വിസാ കാലാവധി മെയ് 31 വരെ നീട്ടി നല്‍കിയിരുന്നു.
.