ദുബൈ: യുഎഇയിലെ വിവിധ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ലുലു മാമ്പഴ മേളക്ക് തുടക്കമായി. സ്വാദിഷ്ഠ മാമ്പഴ ഇനങ്ങള്‍ ആസ്വദിക്കാന്‍ മികച്ച അവസരമാണിത്. ജൂണ്‍ 4നായിരുന്നു മേളയുടെ ഉദ്ഘാടനം. 10 വരെ നീളും. വെര്‍ച്വല്‍ രീതിയിലായിരുന്നു മേളയുടെ ഉദ്ഘാടന ചടങ്ങ് ഒരുക്കിയത്. അപേഡ (ഭക്ഷ്യ-കാര്‍ഷിക കയറ്റുമതി വികസന അഥോറിറ്റി) ചെയര്മാന് പബന്‍ കെ. ബോര്‍താകുര്‍, ഇന്ത്യന്‍ അംബാസഡര്‍ പവന് കപൂര്‍, ലുലു ഗ്രൂപ് ചെയര്മാന് എം.എ യൂസുഫലി തുടങ്ങിയവര്‍ ചേര്‍ന്ന് ഓണ്‍ലൈനിലൂടെയാണ് മാംഗോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ അഷ്റഫ് അലി, സിഒഒ സലീം വി.ഐ, ഡയറക്ടര്‍ എം.എ സലീം, ചീഫ് കമ്യൂണികേഷന്‍സ് ഓഫീസര്‍ വി.നന്ദകുമാര്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
മാമ്പഴ ഇനങ്ങള്‍ രുചിക്കാന്‍ ഹൈപര്‍ മാര്‍ക്കറ്റുകളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.