മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ 10% അഡ്വാന്‍സ് നല്‍കി സ്വര്‍ണവില വര്‍ധനയില്‍ നിന്നും പ്രയോജനം നേടാം

ദുബൈ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഉപയോക്താക്കള്‍ക്കായി ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ സ്‌കീം നല്‍കുന്നു. ഈ സവിശേഷമായ പദ്ധതി പ്രകാരം വ്യക്തിഗത ഉപയോഗത്തിനോ, നിക്ഷേപം എന്ന നിലയിലോ, ഏറ്റവും മികച്ച വിലയില്‍ ഉപയോക്താവിന് സ്വര്‍ണം വാങ്ങാന്‍ അവസരം ലഭിക്കും.
ഇഷ്ടപ്പെട്ട ആഭരണങ്ങള്‍ക്ക് 10% മാത്രം അഡ്വാന്‍സ് നല്‍കുന്നത് വഴി ഉയരുന്ന സ്വര്‍ണ നിരക്കില്‍ നിന്ന് ബുക്കിംഗ് തീയതി മുതല്‍ 30 ദിവസം വരെ പ്രയോജനം നേടാന്‍ സാധിക്കുകയും ഉപയോക്താവിന് പരിരക്ഷ ലഭിക്കുകയും ചെയ്യും. സ്വര്‍ണം വാങ്ങുന്ന സമയത്ത് വില ഉയരുകയാണെങ്കില്‍ ഉപയോക്താവിന് സ്വര്‍ണം ബുക് ചെയ്ത സമയത്തെ നിരക്ക് ലഭിക്കുകയും അതേസമയം, സ്വര്‍ണ നിരക്ക് കുറയുകയാണെങ്കില്‍ അതിന്റെ പ്രയോജനം ലഭിക്കും. കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങുകയും ചെയ്യാം. അതായത്, 10,000 ദിര്‍ഹമിന് സ്വര്‍ണം വാങ്ങാന്‍ താല്‍പര്യമുളള ഒരു ഉപയോക്താവിന് 1,000 ദിര്‍ഹം മാത്രമാണ് അഡ്വാന്‍സ് ബുക്കിംഗിന് നല്‍കേണ്ടത്. ഇതു പ്രകാരം വര്‍ധിച്ച് വരുന്ന സ്വര്‍ണ നിരക്കില്‍ നിന്ന് പരിരക്ഷ നേടാന്‍ സാധിക്കുകയും ചെയ്യും.
ഈ പദ്ധതിയുടെ മറ്റൊരു പ്രധാന ആകര്‍ഷണം 100% അഡ്വാന്‍സ് നല്‍കി ഉപയോക്താവിന് ബുക്കിംഗ് തീയതി മുതല്‍ 180 ദിവസത്തേക്ക് സ്വര്‍ണ നിരക്ക് ബ്‌ളോക്ക് ചെയ്യാന്‍ സാധിക്കുമെന്നതാണ്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, സഊദി അറേബ്യ, മലേഷ്യ എന്നിവിടങ്ങളിലെ സ്റ്റോറുകളില്‍ സപ്തംബര്‍ 30 വരെ ഈ പദ്ധതി ലഭ്യമായിരിക്കും.
ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ കരുതുന്ന സ്വര്‍ണത്തിന്റെ വില, അസ്ഥിരമായ കാലത്ത് ഉയരുന്നത് സാധാരണമാണ്. അതിനാല്‍, ഉയരുന്ന സ്വര്‍ണ നിരക്ക് തങ്ങളുടെ ഉപയോക്താക്കളെ ബാധിക്കാത്ത രീതിയിലാണ് ഈ പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. മൂല്യത്തിന്റെ 10% അഥവാ 100% നല്‍കി സ്വര്‍ണ നിരക്ക് ബ്‌ളോക്ക് ചെയ്ത് ബുക്കിംഗ് തീയതി മുതല്‍ മുപ്പതും നൂറ്റിയെണ്‍പതും ദിവസത്തേക്ക് ഉയരുന്ന നിരക്കില്‍ നിന്ന് പരിരക്ഷ നേടാന്‍ സാധിക്കും. ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം, സ്വര്‍ണം വാങ്ങുന്ന സമയത്ത് കുറഞ്ഞ വിലയുടെ ആനുകൂല്യം ഉപയോക്താവിന് ലഭിക്കമെന്നതാണെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ് പറഞ്ഞു.
ഒരു അലങ്കാരം എന്നതിന് ഉപരിയായി ഏറ്റവും വിശ്വസ്തമായ ഒരു നിക്ഷേപം എന്നത് സ്വര്‍ണം വാങ്ങുന്നതിന്റെ ഒരു പ്രധാന കാരണമാണ്. പ്രയാസകരമായ അവസ്ഥയില്‍ മൂല്യം കുറയാതെ ഏറ്റവും എളുപ്പം പണമായി മാറ്റാവുന്ന ലോഹം എന്ന നിലയിലും സ്വര്‍ണത്തിന്റെ വിശ്വാസ്യത ഏറെയാണ്. കറന്‍സി, ഓയില്‍, സ്റ്റോക് മാര്‍ക്കറ്റുകള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ ആസ്തികളുടെ മൂല്യം കുത്തനെ കുറഞ്ഞ സാഹചര്യത്തിലും, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണത്തിന്റെ മൂല്യം 30-35% വരെ വര്‍ധിച്ചിട്ടുണ്ട്. ഉയര്‍ന്ന മൂല്യമുള്ള വില മതിക്കുന്നതും ചലിപ്പിക്കാവുന്നതുമായ ആസ്തിയായ സ്വര്‍ണത്തിന്റെ സ്ഥിര പ്രകടനം കണക്കിലെടുത്ത് കൂടുതല്‍ വ്യക്തികള്‍ സ്വര്‍ണം വാങ്ങുന്നുണ്ട്. മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ നല്‍കുന്ന നിക്ഷേപം എന്നതിനപ്പുറം, മൂല്യം വര്‍ധിക്കുന്ന ലൈഫ് സ്‌റ്റൈല്‍ ഉല്‍പന്നം എന്ന നിലയിലും സ്വര്‍ണാഭരണങ്ങള്‍ സമീപ ഭാവിയില്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.