പഴയ സ്വര്‍ണാഭരണങ്ങള്‍ക്ക് പരമാവധി മൂല്യം നല്‍കി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

ദുബൈ: എവിടെ നിന്നും വാങ്ങിയ പഴയ സ്വര്‍ണാഭരണങ്ങളും തിരികെ നല്‍കുമ്പോള്‍ ഉപയോക്താവിന് പരമാവധി മൂല്യം ലഭിക്കുന്ന ബയ് ബാക്ക് കാമ്പയിന്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ആരംഭിച്ചു. ഉപയോക്താക്കള്‍ മറ്റ് വില്‍പനക്കാരില്‍ നിന്നും വാങ്ങിയ പഴയ സ്വര്‍ണത്തിന് പരമാവധി മൂല്യം നല്‍കുകയും, വിപണിയില്‍ ഏറ്റവും മികച്ച നിരക്ക് നല്‍കുകയും ചെയ്യും. മലബാര്‍ പ്രോമിസിന്റെ ഭാഗമായി ജിസിസി, ഫാര്‍ ഈസ്റ്റ്, യുഎസ്എ, ഇന്ത്യ എന്നിവിടങ്ങളിലുള്ള ഏതെങ്കിലും ഔട്ട്‌ലെറ്റുകളില്‍ നിന്ന് വാങ്ങിയ ആഭരണങ്ങള്‍ക്ക് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് കാഷ് ബയ് ബാക്ക് സൗകര്യം നല്‍കുന്നുണ്ട്. എന്നാല്‍, ഉപയോക്താക്കള്‍ക്ക് പണം തിരികെ വാങ്ങാനുള്ള സൗകര്യം വാഗ്ദാനം ചെയ്തിട്ടും നിരവധി ജ്വല്ലറി റീടെയിലേഴ്‌സ് മുന്‍പ് വിറ്റ സ്വര്‍ണാഭരണങ്ങള്‍ തിരികെ വാങ്ങാന്‍ മടിക്കുന്നതിനിടക്കാണ് മറ്റ് വില്‍പനക്കാരില്‍ നിന്നും വാങ്ങിയ പഴയ സ്വര്‍ണാഭരണങ്ങള്‍ കാഷ് നല്‍കി വാങ്ങാനുള്ള ഈ പ്രഖ്യാപനം നടത്താന്‍ തീരുമാനിച്ചത്.
ഒരു അലങ്കാരം എന്നതിനുപരിയായി, ഏറ്റവും വിശ്വസ്തമായ നിക്ഷേപം എന്ന നിലയിലാണ് ആളുകള്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നത്. വലിയ പ്രയാസങ്ങള്‍ പലരും നേരിടുന്ന ഈ കാലത്ത് അധികം മൂല്യം നഷ്ടപ്പെടാതെ പണത്തിനായി സ്വര്‍ണം വില്‍ക്കാമെന്നത് അതിനെ കൂടുതല്‍ വിശ്വസ്തമാക്കുന്നുണ്ട്.
മറ്റ് വില്‍പനക്കാരില്‍ നിന്നും സ്വര്‍ണം വാങ്ങിയ ഞങ്ങളുടെ ഉപയോക്താക്കളില്‍ നിന്നും ബയ് ബാക്ക് സൗകര്യം ഒരുക്കാനുള്ള അഭ്യര്‍ത്ഥനകള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഈ സാഹചര്യമാണ് പരിമിത കാലത്തേക്ക് എവിടെ നിന്നും വാങ്ങിയ പഴയ സ്വര്‍ണാഭരണങ്ങളും പണം നല്‍കി വാങ്ങാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. ഉപയോക്താവിന്റെ പഴയ സ്വര്‍ണത്തിന് പരമാവധി മൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും പ്രാദേശിക നിയമങ്ങള്‍ പാലിച്ച് ഉപയോക്താവിന് ഉടനടി കാഷ് നല്‍കുകയും ചെയ്യുമെന്നും, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ് പറഞ്ഞു.
ഏറ്റവും മികച്ചതും സുരക്ഷിതവുമായ നിക്ഷേപമായ സ്വര്‍ണം, മഹാമാരിയുടെ ഈ കാലത്തും അതിന്റെ വിശ്വാസ്യത തെളിയിക്കുന്നുണ്ട്. കറന്‍സി, ഓയില്‍, സ്റ്റോക്ക് മാര്‍ക്കറ്റുകള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മറ്റെല്ലാ ആസ്തികളുടെയും മൂല്യം കുത്തനെ കുറഞ്ഞപ്പോള്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണത്തിന്റെ മൂല്യം 30-35 ശതമാനം വരെ കൂടുകയാണ് ചെയ്തത്. മൂല്യത്തിലുള്ള സ്ഥിരമായ വര്‍ധനയും, വില മതിക്കുന്നതും ചലിപ്പിക്കാവുന്നതുമായ ആസ്തിയെന്ന നിലയിലും ഒരുപാട് വ്യക്തികള്‍ നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നുണ്ട്. മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ നല്‍കുന്ന നിക്ഷേപം എന്നതിനപ്പുറം, മൂല്യം വര്‍ധിക്കുന്ന ലൈഫ് സ്‌റ്റൈല്‍ ഉല്‍പന്നമെന്ന നിലയിലും, സ്വര്‍ണാഭരണങ്ങള്‍ സമീപ ഭാവിയില്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മറ്റ് ജ്വല്ലറി റീടെയിലര്‍മാരില്‍ നിന്ന് വാങ്ങിയ പഴയ സ്വര്‍ണാാഭരണങ്ങള്‍ 2020 സെപ്തംബര്‍ 30 വരെയാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ തെരഞ്ഞെടുത്ത സ്റ്റോറുകളില്‍ തിരികെ നല്‍കാന്‍ അവസരം ലഭിക്കുക. എന്നിരുന്നാലും, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് വില്‍ക്കുന്ന ആഭരണങ്ങള്‍ തിരികെ നല്‍കി പണം വാങ്ങുന്നതിനുള്ള അവസരം യാതൊരു നിയന്ത്രണവുമില്ലാതെ തുടരും. താഴെ പറയുന്ന യുഎഇയിലെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ സ്റ്റോറുകളില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ പഴയ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കി പണം വാങ്ങാം.

അബുദാബി
ഹംദാന്‍ സ്ട്രീറ്റ്: 02 6585 916
മുസഫ ഷാബിയ: 02 6589 916
മദീനത്ത് സായിദ് ഷോപ്പിംഗ് സെന്റര്‍: 02 6355 916
അല്‍ വഹദ മാള്‍: 02 4439 916
റുവൈസ് മാള്‍: 02 8761 916

ദുബൈ
ബുര്‍ദുബൈ അല്‍ ഫഹിദി സ്ട്രീറ്റ്: 04 3540 123
കറാമ സെന്റര്‍: 04 3584 916
അല്‍ബര്‍ഷ, ലുലു ഹൈപര്‍ മാര്‍ക്കറ്റ്: 04 3250 916
ഖിസൈസ്: ലുലു ഹൈപര്‍ മാര്‍ക്കറ്റ്: 04 2988 926
ഗോള്‍ഡ് സൂഖ്, റാക് ബാങ്കിന് സമീപം: 04 2267 916

ഷാര്‍ജ
റോള സ്‌ക്വയര്‍: 06 5669 916

ഫുജൈറ
ലുലു മാള്‍: 09 2220 299

അല്‍ ഐന്‍
മീന ബസാര്‍: 03 7647 006

റാസ് അല്‍ ഖൈമ
അല്‍ നഖീല്‍ സ്ട്രീറ്റ്: 07 2286 916

അജ്മാന്‍
ലുലു ഹൈപര്‍ മാര്‍ക്കറ്റ്: 06 7478916