മലപ്പുറം സി.എച്ച് സെന്റര്‍ ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് മുസ്‌ലിംലീഗ് 30 ലക്ഷം രൂപ സമാഹരിച്ചു നല്‍കി

മലപ്പുറം സി.എച്ച് സെന്റര്‍ ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് മുനിസിപ്പല്‍ മുസ്്‌ലിംലീഗ് സമാഹരിച്ച 30 ലക്ഷം രൂപ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സി.എച്ച് സെന്റര്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് കൈമാറുന്നു

മലപ്പുറം: കനിവിന്റ ആശാ കേന്ദ്രമായി നിര്‍മാണം പുരോഗമിക്കുന്ന മലപ്പുറം സി.എച്ച് സെന്ററിന് കീഴിലുളള ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് മുനിസിപ്പല്‍ മുസ്്‌ലിംലീഗിന്റെ കാരുണ്യം. നഗരസഭയിലെ 40 വാര്‍ഡുകളില്‍ നിന്നും സ്വരൂപിച്ച 30 ലക്ഷത്തോളം രൂപയും അഞ്ച് ലക്ഷം രൂപയുടെ നിര്‍മാണ സാമഗ്രികളും കൈമാറി. മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ ഗൃഹ സമ്പര്‍ക്ക പരിപാടിയിലൂടെയാണ് ഇത്രയും വലിയ തുക സമാഹരിച്ചത്. മുനിസിപ്പല്‍ മുസ്്‌ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ചെക്ക് സി.എച്ച് സെന്റര്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ ഏല്‍പ്പിച്ചു. സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി പി.ഉബൈദുല്ല എം.എല്‍.എ, വര്‍ക്കിങ് സെക്രട്ടറി യൂസുഫ് കൊന്നോല, മുനിസിപ്പല്‍ മുസ്്‌ലിംലീഗ് ഭാരവാഹികളായ മന്നയില്‍ അബൂബക്കര്‍, ഹാരിസ് ആമിയന്‍, പി.പി കുഞ്ഞാന്‍, മുസ്തഫ മണ്ണിശ്ശേരി, പി.കെ സക്കീര്‍ ഹുസൈന്‍, പി.കെ ബാവ, പി.കെ ഹക്കീം, യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി സുബൈര്‍ മൂഴിക്കല്‍, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ പരി അബ്ദുല്‍ മജീദ്, സി.എച്ച് സെന്റര്‍ ഭാരവാഹികളായ കെ.എന്‍ ഹമീദ് മാസ്റ്റര്‍, ഫെബിന്‍ കളപ്പാടന്‍, തറയില്‍ അബു, കെ.കെ ഹക്കീം, സി.പി ഷാജി, എം.പി മുഹമ്മദ്, ശിഹാബ് ഒഴുകൂര്‍ പങ്കെടുത്തു.