കൊണ്ടാലും പാഠം പഠിക്കാത്ത കേരള സര്‍ക്കാര്‍ ദുരന്തം ക്ഷണിച്ചു വരുത്തുന്നു: പി.കെ കുഞ്ഞാലിക്കുട്ടി

70
മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം പാര്‍ലമെന്റ് മണ്ഡലംതല മേഖലാ സമിതിയുടെ യോഗം പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യുന്നു

മുസ്‌ലിംലീഗ് ദുരന്തനിവാരണ സമിതി മേഖലാ യോഗം ചേര്‍ന്നു

മലപ്പുറം: ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പ്രസ്താവിച്ചു. 2018ല്‍ പ്രളയം ഉണ്ടായിട്ട് 2019ല്‍ പ്രളയവും പ്രകൃതിദുരന്തങ്ങളും ആവര്‍ത്തിക്കുന്നത് വരെ യാതൊരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടില്ല . 2019ല്‍ പ്രളയം ആവര്‍ത്തിക്കുകയും 2018നേക്കാള്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടും 2020ല്‍ കാലവര്‍ഷം ആരംഭിക്കുന്നതുവരെ യാതൊരു മുന്‍കരുതലുകളും സര്‍ക്കാര്‍ എടുത്തില്ല. ഒരു വര്‍ഷം മുമ്പ് പുഴകളില്‍ അടിഞ്ഞുകൂടിയ കല്ലും മണ്ണും മണലും മരങ്ങളും മാലിന്യങ്ങളും എടുത്തു മാറ്റുന്നതിനെക്കുറിച്ച് തീരുമാനമെടുത്തത് 10 മാസത്തങ്ങള്‍ക്കിപ്പുറം ഇപ്പോള്‍ കാലവര്‍ഷം ആരംഭിച്ചപ്പോള്‍ മാത്രമാണ്.
കണ്ടാലും കൊണ്ടാലും പഠിക്കാത്ത സര്‍ക്കാര്‍ ആയി കേരള സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്.
മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയെ മൂന്നു മേഖലകളാക്കി തിരിച്ചു രൂപംകൊടുത്ത ദുരന്തനിവാരണ സമിതിയുടെ മലപ്പുറം പാര്‍ലമെന്റ് മണ്ഡലംതല മേഖലാ സമിതിയുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റും ദുരന്തനിവാരണ സമിതി ജില്ലാ അധ്യക്ഷനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മുഖ്യപ്രഭാഷണം നടത്തി.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ്, ദുരന്ത നിവാരണ സമിതി മലപ്പുറം മേഖലാ കണ്‍വീനര്‍ ഉമ്മര്‍ അറക്കല്‍, വൈസ് പ്രസിഡന്റ് എം.എ കാദര്‍, പി.കെ.സി അബ്ദുറഹ്മാന്‍, എം.എല്‍.എമാരായ ടി.എ അഹ്മദ് കബീര്‍, അഡ്വ. കെ.എന്‍.എ ഖാദര്‍, മഞ്ഞളാംകുഴി അലി, പി.ഉബൈദുല്ല പ്രസംഗിച്ചു.
പോഷക സംഘടനാ നേതാക്കളായ അഡ്വ. എം റഹ്മത്തുല്ല (അഖിലേന്ത്യ സെക്രട്ടറി എസ്.ടി.യു ),പി.കെ നവാസ് (എം.എസ് .എഫ് സംസ്ഥാന പ്രസിഡന്റ്), അന്‍വര്‍ മുള്ളമ്പാറ (മുസ്‌ലിം യൂത്ത് ലീഗ് ) ,കബീര്‍ മുതുപറമ്പ് (എം.എസ് .എഫ്), പി.എ സലാം (സ്വതന്ത്ര കര്‍ഷക സംഘം), മര്‍ഹബ അസീസ് (പ്രവാസി ലീഗ്), വാക്കിയത്ത് റംല (വനിതാ ലീഗ്), പ്രകാശന്‍ (ദലിത് ലീഗ് ), റഊഫ് വരിക്കോടന്‍ (വൈറ്റ് ഗാര്‍ഡ്) എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. മുസ്‌ലിംലീഗ് മണ്ഡലം ഭാരവാഹികളായ ബക്കര്‍ ചെര്‍ണൂര്‍, അഡ്വ. ടി കുഞ്ഞാലി, വി മുസ്തഫ, പി.കെ അസ്‌ലു ,സക്കീന പുല്‍പ്പാടന്‍ (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ) , സി.എച്ച് ജമീല (മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ), എം.ടി സലീന ടീച്ചര്‍ (ജല്ലാ പഞ്ചായത്തംഗം), അമീര്‍ പാതാരി, (യൂത്ത് ലീഗ്) ,സി.എച്ച് യൂസഫ്, ( പ്രവാസി ലീഗ്), സൈദലവി ഹാജി വേങ്ങര (എസ്.കെ.എസ്),വേലായുധന്‍, സുനില്‍, (ദലിത് ലീഗ്), വി.കെ സുബൈദ (വനിതാ ലീഗ്), അബ്ബാസ് ആലിപ്പറമ്പ് , നശീദ് മുഹമ്മദ് ,നസ്‌റൂല്‍ അമീന്‍, സാദിഖ് (വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍മാര്‍) യോഗത്തില്‍ പങ്കെടുത്തു. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ‘ഗൂഗിള്‍ മീറ്റ് ‘ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് എല്ലാവരും അവരവരുടെ വീടുകളില്‍ ഇരുന്നാണ് യോഗത്തില്‍ പങ്കെടുത്തത്.