ദുബൈ: പ്രവാസി മലയാളികള്‍ അണിയിച്ചൊരുക്കിയ ‘പാഠം 1951 മമ്മൂട്ടി മകന് ദുല്‍ഖര്‍’ യുട്യൂബില്‍ റിലീസ് ചെയ്ത്മണിക്കൂറുകള്ക്കുള്ളില് കണ്ടത് പതിനായിരങ്ങള്‍! പ്രവാസിയായി ജീവിത പ്രാരബ്ധങ്ങളിലൂടെ നീങ്ങുന്ന അച്ഛനും സിനിമയുടെ മായിക ലോകം സ്വപ്നം കാണുന്ന മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇല്ലായ്മകള്‍ അറിയാതെ വളര്‍ന്നുവന്ന ന്യൂ ജനറേഷന് യുവാക്കള്‍ക്ക് ശക്തമായ സന്ദേശമാണ് ചിത്രം പങ്കു വെക്കുന്നത്.
അനൂപ് മേനോന്, മനോജ്.കെ ജയന്, ഇര്‍ഷാദ് ആലി, ധര്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, കണ്ണന് താമരക്കുളം, നമിതാ പ്രമോദ്, വിഷ്ണു ഉണ്ണികൃഷ്ണന്, മാധുരി, നൂറിന് ഷെരീഫ്, കൈലാഷ്, മീനാക്ഷി, പാര്‍വതി നമ്പ്യാര്‍, പ്രജോദ് കലാഭവന്‍, അപര്‍ണ ദാസ്, ഷീലു എബ്രഹാം, സെന്തില്‍ കൃഷ്ണ തുടങ്ങിയ മലയാളചലച്ചിത്ര രംഗത്തെ പ്രമുഖര്‍ തങ്ങള്‍ ഫേസ്ബുക് പേജിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ഷാഫി ചെന്ത്രാപ്പിന്നി സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സിനിമാ തിരക്കഥാകൃത്ത് കൂടിയായ ദിനേശ് പള്ളത്താണ്. മുരുകന് കാട്ടാക്കടയുടെ വരികളും വിശ്വജിത്തിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ പ്രേക്ഷകന്റെ മനസ്സില്‍ സ്വാധീനമുളവാക്കാന്‍ സഹായിച്ചിട്ടുണ്ട്.
നിര്‍മാതാവ് കൂടിയായ റഫീഖ് മൊയ്ദുവാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ലോഹിതദാസ് ഷോര്‍ട്ട്ഫിലിം അവാര്‍ഡ് റഫീഖിന് ലഭിച്ചിട്ടുണ്ട്.
അക്ബര്‍ ചുള്ളിയിലും നവാസ് കരീമും ചേര്‍ന്നാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സ്റ്റില്‍സ്: ജമാല്‍ അബ്ദു. ഡിഒപി: ബിവിഷ് ബാലന്. റിയാസ് ചെന്ത്രാപ്പിന്നി സഹ സംവിധാനവും നവാസ് കരീം എഡിറ്റിംഗും സൈദ് ഷാഫി ആര്‍ട്ടും ഷംസീര്‍ പെരുവത്ത് പ്രൊഡക്ഷനും റഫീഖ് ഷരീഫ് പിആര്‍ഒയും, ജിഹാസ് കാസിം മീഡിയ കോഓര്‍ഡിനേറ്ററും ഫിറോസ് മുഹമ്മദ് ഓണ്‍ലൈന്‍ പ്രമോട്ടറുമായി അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
റഫീഖ് മൊയ്ദുവിനെ കൂടാതെ, ഷക്കീര്‍ ബാവു, നാസര്‍ നാസ്, തന്‍വീര്‍ മാളികയില്‍, സമീര്‍ സാലി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ചിത്രം പൂര്‍ണമായും ദുബൈയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഷോര്‍ട്ട് ഫിലിം കാണാം: