നിയമം ലംഘിച്ച് പണിയെടുപ്പിച്ചാല്‍ 5,000 മുതല്‍ 50,000 ദിര്‍ഹം വരെ തൊഴിലുടമ പിഴ നല്‍കണം
അബുദാബി: വേനല്‍ച്ചൂട് കനക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് ഉച്ചക്ക് വിശ്രമിക്കാം. തിങ്കളാഴ്ച 12.30 മുതല്‍ മൂന്നു വരെയാണ് നിര്‍ബന്ധിത വിശ്രമം അനുവദിച്ചിട്ടുള്ളത്. സെപ്തംബര്‍ 15 വരെ ഇത് തുടരും.
ഈ സമയത്ത് തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചാല്‍ സ്ഥാപന മേധാവികള്‍ക്ക് നിയമ നടപടി നേരിടേണ്ടി വരുമെന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്റ് എമിറേറ്റൈസേഷന്‍ മന്ത്രാലയം മുന്നറിയിപ്പ് നല്കി. മാത്രമല്ല തൊഴില്‍ സമയം പരമാവധി എട്ടു മണിക്കൂറില്‍ കൂടുതലാവരുതെന്നും അറിയിച്ചിട്ടുണ്ട്.
കൂടുതല്‍ സമയമുണ്ടെങ്കില്‍ ഓവര്‍ ടൈമാക്കി കണക്കാക്കി പണം അധികം നല്‍കണം. തൊഴിലിടങ്ങളില്‍ കുടിക്കാനുള്ള തണുത്ത വെള്ളം, ചെറുനാരങ്ങ, ഉപ്പ് എന്നിവ കരുതിയിരിക്കണം. അടിയന്തിര മുന്‍കരുതല്‍ എന്ന നിലക്ക് പ്രാഥമിക ചികിത്സാ വസ്തുക്കളും ഉണ്ടാവണം. നിയമം ലംഘിച്ച് ജോലി ചെയ്യിച്ചാല്‍ 5,000 മുതല്‍ 50,000 ദിര്‍ഹം വരെ തൊഴിലുടമ പിഴ നല്‍കേണ്ടി വരും.