അബുദാബി: കോവിഡ് 19നെ തുടര്‍ന്ന് അബുദാബിയില്‍ നിറുത്തിവെച്ചിരുന്ന മവാഖിഫ് പാര്‍ക്കിംഗ് ജൂലൈ 1ന് പുനരാരംഭിക്കുമെന്ന് സംയോജിത ഗതാഗത വിഭാഗം വ്യക്തമാക്കി.
1ന് ബുധനാഴ്ച രാവിലെ 8 മണിമുതലാണ് പെയ്ഡ് പാര്‍ക്കിംഗ് ഉണ്ടായിരിക്കുക. ടി ക്കറ്റെടുക്കാതെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഉടനെത്തന്നെ പിഴ ചുമത്തും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മൂന്നുമാസമായി പാര്‍ക്കിംഗ് സൗജന്യമായി നല്‍കിയിരിക്കുകയായിരുന്നു.
സമയം പതിവുപോലെ പ്രവൃത്തിദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ രാത്രി 12 വരെ യുമായിരിക്കും. സാധാരണ പാര്‍ക്കിംഗുകളില്‍ മണിക്കൂറിന് രണ്ടുദിര്ഹമാണെങ്കിലും ദിവസം മുഴുവന്‍ പാര്‍ക്ക് ചെയ്യുന്നതിന് 15 ദിര്‍ഹം നല്കിയാല് മതിയാകും. പള്ളികളോട് ചേര്‍ന്നുള്ള പാര്‍ക്കിംഗുകളില്‍ നമസ്കാര സമയങ്ങളില്‍ 45 മിനുട്ട് സൗജന്യമാണ്.