അബുദാബി: കോവിഡ് -19 നെ പ്രതിരോധിക്കുന്നതില്‍ യുഎഇയോടൊപ്പം പങ്കാളികളാവുന്നതിനായി ഇന്ത്യയില്‍നിന്നും മൂന്നു മെഡിക്കല്‍ സംഘങ്ങള്‍ കൂടി ദുബൈയി ലെത്തുന്നു.
കൊച്ചിയില്‍നിന്നും 59 അംഗ ആരോഗ്യ സംഘമാണ് ദുബൈയിലെത്തുന്നത്. മൂന്ന് മെഡിക്കല്‍ സംഘത്തിനാണ് ന്യൂഡല്‍ഹിയിലെ യുഎഇ എംബസി പുറപ്പെടാനുള്ള അറിയിപ്പ് നല്‍കിയത്.
നേരത്തെ ഏതാനും മെഡിക്കല്‍ സംഘം യുഎഇയില്‍ എത്തി ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു. അതിനുപുറമെയാണ് പുതിയ മൂന്നു സംഘങ്ങള്‍കൂടി ഇന്ത്യയില്‍നിന്നും എത്തുന്നത്.