ഉത്തര മലബാറിന് തീരാഷ്ടം: ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി

ദുബൈ: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും സുന്നി യുവജന സംഘം സംസ്ഥാന ട്രഷററും ചന്ദ്രിക ഡയറക്ടറുമായ മെട്രോ മുഹമ്മദ് ഹാജി ചിത്താരിയുടെ ആകസ്മിക വേര്‍പാട് ഉത്തര മലബാറിന് തീരാ നഷ്ടമാണെന്ന് ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി അനുശോചന കുറിപ്പില്‍ പറഞ്ഞു. കാസര്‍കോടിന്റെ മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവും ജീവ കാരുണ്യ മേഖലയിലെ പകരം വെക്കാനില്ലാത്ത നേതാവുമായിരുന്നു അദ്ദേഹം. സ്വജീവിതം കൊണ്ട് മെട്രോ മുഹമ്മദ് ഹാജി തീര്‍ത്ത വിശുദ്ധിയും കര്‍മങ്ങളും അദ്ദേഹത്തിന് പരലോക മോക്ഷം നല്‍കട്ടെയെന്നും സന്തപ്ത കുടുംബത്തോടൊപ്പം ചേര്‍ന്ന് അദ്ദേഹത്തിന്റെ മഗ്ഫിറത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ജില്ലാ കമ്മിറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി, ജന.സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറര്‍ ഹനീഫ ടി.ആര്‍, ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിക, സി.എച്ച് നൂറുദ്ദീന്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുല്‍ റഹ്മാന്‍ പടന്ന, സലിം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസുഫ് മുക്കൂട്, അഹമ്മദ് ഇ.ബി, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, സലാം തട്ടാഞ്ചേരി, അബ്ബാസ് കെ.പി കളനാട്, അഷ്‌റഫ് പാവൂര്‍, ഹാഷിം പടിഞ്ഞാര്‍, ശരീഫ് പൈക്ക, എം.സി മുഹമ്മദ് തുടങ്ങിയവര്‍ അനുശോചിച്ചു.

മണ്ഡലം കെഎംസിസി കമ്മിറ്റികള്‍ അനുശോചിച്ചു

ദുബൈ: മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ ദുബൈയിലെ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം എന്നീ മണ്ഡലം കെഎംസിസി കമ്മിറ്റികളും അനുശോചിച്ചു.