യുഎക്യു ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ മോസസ് ഇവാന്‍സ് ജോസഫ് നിര്യാതനായി

14
മോസസ് ഇവാന്‍സ് ജോസഫ്

ദുബൈ: ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ കോട്ടയം വടവാതൂര്‍ സ്വദേശി മോസസ് ഇവാന്‍സ് ജോസഫ് (79) ദുബൈയില്‍ നിര്യാതനായി. ജയ്ഹിന്ദ് ടിവി ഡയറക്ടര്‍ ബോര്‍ഡ് അംഗവും അരോമ ഇന്റര്‍നാഷണല്‍ ബില്‍ഡിംഗ് കോണ്‍ട്രാക്ടിംഗ് കമ്പനി എംഡിയുമായ പി.കെ സജീവിന്റെ ഭാര്യാപിതാവായ മോസസ്, കോട്ടയം വടവാതൂര്‍ കുടിലില്‍ കുടുംബാംഗമാണ്.
ദുബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. സെവന്‍ത് ഡേ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ കൂടിയായിരുന്നു. ഭാര്യ മോളി ജോസഫ്. ഡോ. മിനി ജോസഫ് (യുകെ), ആന്‍ സജീവ് (സിനിമാ നിര്‍മാതാവ്, ബിസിനസ്, ദുബൈ), ഡോ. റെനി ജോസഫ് (ദുബൈ) എന്നിവര്‍ മക്കളാണ്. സന്തോഷ് ഇട്ടിച്ചെറിയ (ബിസിനസ്, യുകെ) മറ്റൊരു മരുമകനാണ്. സംസ്‌കാരം പിന്നീട് നടക്കും.