അബുദാബി എമിറേറ്റിനുള്ളില്‍ യാത്രാ വിലക്ക് നീക്കി

    616

    അബുദാബി: അബുദാബി എമിറേറ്റിനുള്ളിലെ വിവിധ പ്രവിശ്യകളിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി.
    കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന അണുനശീകരണത്തിന്റെ ഭാഗമായി ജൂണ്‍ രണ്ടിനാണ് എമിറേറ്റിലെ വിവിധ പ്രവിശ്യകളിലേക്കും എമിറേറ്റിന് പുറത്തേക്കും തിരിച്ചും യാത്ര ചെയ്യാന്‍ നിരോധം ഏര്‍പ്പെടുത്തിയിരുന്നത്. അബുദാബി, അല്‍ ഐന്‍, അല്‍ദഫ്‌റ എന്നിവിടങ്ങളിലേക്ക് ഇനി മുതല്‍ നിയന്ത്രണമില്ലാതെ സഞ്ചരിക്കാനാകും.
    എന്നാല്‍, ഇതര എമിറേറ്റുകളില്‍ നിന്നും അബുദാബി എമിറേറ്റിലേക്കും തിരിച്ചുമുള്ള യാത്രാ നിരോധം കഴിഞ്ഞ ദിവസം ജൂണ്‍ 23 വരെ നീട്ടിയിരുന്നു. ഇത് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തുടരും.
    തലസ്ഥാന നഗരി പൂര്‍ണനായും കോവിഡ് മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ദിനംപ്രതി നാല്‍പതിനായിരത്തോളം പേരെയാണ് അബുദാബിയില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നത്. വിവിധ തരത്തിലുള്ള കഠിന പ്രയത്‌നം മൂലം കോവിഡ് 19നെ പ്രതിരോധിക്കുന്നതില്‍ യുഎഇ വന്‍ വിജയം കൈവരിക്കുകയാണ്.