
കണ്ണൂര്‍: കൂടിയാലോചനയും മുന്നൊരുക്കവുമില്ലാതെ തുടങ്ങിയ വിദ്യാഭ്യാസ പരിഷ്കരണങ്ങളിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് ഡിഡിഇ ഓഫീസ് ഉപരോധിച്ചു. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠന സൗകര്യം ഉറപ്പാക്കുക, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളും എംഎസ്എഫ് ജില്ലാ കമ്മിറ്റി ഉന്നയിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. ഇജാസ് ആറളം അധ്യക്ഷത വഹിച്ചു. ഷക്കീബ് നീര്ച്ചാല്, ഷംസീര്‍ പുഴാതി, കെ തസ്്ലീം പങ്കെടുത്തു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസിന് പുറത്താകുന്ന സാഹചര്യത്തിന് പരിഹാരമുണ്ടാക്കുക, കോളജുകളില്‍ ഓണ്‍ലൈന്‍ അറ്റന്‍ഡന്‍സ് നിര്‍ബന്ധമാക്കാതിരിക്കുക, വിദ്യാഭ്യാസ പരിഷ്കരണങ്ങളില്‍ സാമൂഹ്യ നീതി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു എംഎസ്എഫ് പ്രതിഷേധം.