മുനീര്‍ കുമ്പള കെപിസിസി ഡിജിറ്റല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍: ഇന്‍കാസ് അഭിനന്ദിച്ചു

കെപിസിസി ഡിജിറ്റല്‍ കോഓര്‍ഡിനേറ്ററായി നിയമിതനായ മുനീര്‍ കുമ്പള (ദുബൈ)

ദുബൈ: കെപിസിസി ഡിജിറ്റല്‍ മീഡിയ യുഎഇ കോഓര്‍ഡിനേറ്ററായി മുനീര്‍ കുമ്പളയെ ചെയര്‍മാന്‍ ഡോ. ശശി തരൂര്‍ എംപി നിയമിച്ചു. കഴിഞ്ഞ ദിവസം നടന്ന സൂം ഡിജിറ്റല്‍ മീഡിയ കണ്‍വെന്‍ഷനിനിലായിരുന്നു പ്രഖ്യാപനം. കണ്‍വീനര്‍ അനില്‍ ആന്റണി, മിഡില്‍ ഈസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ ഇക്ബാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്‍കാസ് യുഎഇ പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരില്‍, ആക്ടിംഗ് പ്രസിഡന്റ് ടി.എ രവീന്ദ്രന്‍, ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ അഭിനന്ദിച്ചു.