
ആദ്യ ഘട്ടത്തില്‍ 10 പേര്‍ക്കാണ് വിമാന ടിക്കറ്റുകള്‍ നല്‍കിയത്
മസ്കത്ത്: മസ്കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റിയുടെ ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റില്‍ നാട്ടിലേക്ക് യാത്ര തിരിക്കുന്ന പ്രവാസികള്‍ക്ക് സൗജന്യമായി ടിക്കറ്റുകള്‍ നല്കാന് മലപ്പുറം ജില്ലാ കെഎംസിസി പദ്ധതി തയാറാക്കി. നിലവിലെ സാഹചര്യത്തില്‍ മാസങ്ങളായി തൊഴില്‍ നഷ്ടപ്പെട്ടവരും എന്നാല്‍ സാമ്പത്തിക പ്രയാസങ്ങളാല്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ വിഷമിക്കുന്നവരുമായ പ്രവാസികളെ കണ്ടെത്തിയാണ് സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്നത്. ‘ശുഭയാത്ര’ എന്ന പേരില്‍ ഏര്‍പ്പെടുത്തിയ പദ്ധതിയുടെ ഭാഗമായി 10 യാത്രക്കാര്‍ക്കുള്ള ടിക്കറ്റാണ് ആദ്യ ഘട്ടത്തില്‍ നല്‍കിയത്. സൗജന്യ ടിക്കറ്റുകളുടെ വിതരണ ഉദ്ഘാടനം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് റഈസ് അഹ്മദ് നിര്‍വഹിച്ചു. കേന്ദ്ര കമ്മിറ്റി ജന.സെക്രട്ടറി റഹീം വറ്റലൂര്‍, ട്രഷറര്‍ യൂസുഫ് സലീം, സീനിയര്‍ നേതാക്കളായ സൈദ് ഹാജി, കെ.പി അബ്ദുല്‍ കരീം, വാഹിദ് ബര്‍ക, അബൂബക്കര്‍ സീബ്, മലപ്പുറം ജില്ലാ കമ്മിറ്റി ജന.സെക്രട്ടറി നൗഷാദ് തിരൂര്‍, ട്രഷറര്‍ നജീബ് കുനിയില്‍, ഭാരവാഹികളായ ഉസ്മാന് പന്തല്ലൂര്‍, റഫീഖ് അമീന്, അഷ്റഫ് അലി, അഷ്കര്‍ പൊന്നാനി സംബന്ധിച്ചു.